ആഡിറ്റ് റോഡ് തകർന്നു; യാത്ര ദുരിതപൂർണം

മൂലമറ്റം: ടൗൺ ആഡിറ്റ് റോഡ് തകർന്നിട്ട്​ വർഷങ്ങൾ പിന്നിട്ടിട്ടും ഗതാഗതയോഗ്യമാക്കാൻ നടപടിയില്ല. റോഡിന്​ ഇരുവശത്തുമായി അമ്പതോളം കുടുംബങ്ങളും ആഡിറ്റ് റോഡിലെ ഒട്ടേറെ കുടുംബങ്ങളും ഉപയോഗിക്കുന്ന റോഡാണിത്. റോഡ് പൊളിഞ്ഞതായി ജനപ്രതിനിധികൾ അടക്കമുള്ളവരോട്​ പരാതിപ്പെട്ടെങ്കിലും നടപടിയായില്ല. കുത്തുകയറ്റമായതിനാൽ പൊളിഞ്ഞ റോഡിലൂടെ വാഹനങ്ങൾ പോകാൻ ഏറെ ദുരിതമാണ്. ഇതുവഴി ഓട്ടോറിക്ഷകൾ സവാരി പോകാൻ മടിക്കുന്നു. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. tdl mltm4 തകർന്ന​ ടൗൺ ആഡിറ്റ് റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.