കട്ടപ്പന: ഹൈറേഞ്ചിലെ ഏറ്റവും നീളം കൂടിയ . കൊച്ചി-തേക്കടി സംസ്ഥാന പാതയിൽ പെരിയാറിന് കുറുകെയാണ് പാലം. ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാലം അപകടാവസ്ഥയിലായിട്ടും പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണികൾ നടത്തുന്നില്ല. പാലം തകർന്നാൽ ഉപ്പുതറ, വാഗമൺ, കണ്ണംപടി മേഖലകളിലെ ആളുകൾക്ക് ഹൈറേഞ്ച് മേഖലയിലേക്ക് വരണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റേണ്ട അവസ്‌ഥ ഉണ്ടാകും. കഴിഞ്ഞ മൂന്ന് വർഷത്തെ പ്രളയവും ആർത്തലച്ചു വന്ന പെരിയാറിലെ നീരൊഴുക്കും മൂലം പാലത്തിന്റെ തൂണുകളുടെ കോൺക്രീറ്റുകൾ ഒലിച്ച് പോയതാണ് ബലക്ഷയത്തിന് കാരണം. കമ്പികൾ തുരുമ്പെടുത്ത് ദ്രവിച്ച നിലയിലാണ്. 1980 ലാണ് ഉപ്പുതറയിൽ പെരിയാറിന് കുറുകെ ഉപ്പുതറ -അയ്യപ്പൻ കോവിൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് വലിയ പാലം നിർമിച്ചത്. പാലം നിർമിക്കുന്നതിന് മുമ്പ്കടത്തുവള്ളത്തെ ആശ്രയിച്ചാണ് ജനങ്ങൾ പെരിയാർ മുറിച്ച് കടന്നിരുന്നത്. 24 തൂണുകളായിട്ടാണ് പാലം നിർമിച്ചിരിക്കുന്നത്. 2018 ലെ പ്രളയത്തിൽ വലിയ മരക്കഷണങ്ങൾ തൂണുകളിൽ ഇടിച്ചും മറ്റും ബലക്ഷയം സംഭവിച്ചു. പാലത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്ന് വീഴുകയും ചെയ്തു. തുടർന്നുള്ള പ്രളയം കൂടി കഴിഞ്ഞതോടെ പാലത്തിന്റെ തൂണുകൾ കൂടുതൽ അപകടാവസ്ഥയിലായി. കമ്പികൾ ഒടിഞ്ഞ് പലസ്‌ഥലത്തും തൂങ്ങിക്കിടക്കുകയാണ്. പാലത്തിന്റെ 20 തൂണുകൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. പ്രളയത്തെ തുടർന്ന് തകർന്ന കൈവരികൾ നിർമിച്ച് പെയിന്റടിച്ചതൊഴിച്ചാൽ ബലക്ഷയം പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ല. ഫോട്ടോ. അപകടാവസ്‌ഥയിലായ ഉപ്പുതറ പാലവും കോൺക്രീറ്റ് ഒലിച്ചുപോയി കമ്പികൾ തുരുമ്പെടുത്ത തൂണുകളുടെ ചുവട് ഭാഗവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.