തൊടുപുഴ: ഇടുക്കി അഡിഷനല്‍ എസ്.പി കെ.എച്ച്. . കേരള പൊലീസിലെ പത്തുപേരാണ് ഇത്തവണ സ്തുത്യര്‍ഹ സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ മെഡലിന് അർഹരായത്. ഇതില്‍ കെ.എച്ച്. മുഹമ്മദ് കബീര്‍ റാവുത്തറും ഉള്‍പ്പെടുന്നു. 2021 ഒക്ടോബര്‍ മുതല്‍ ജില്ല അഡിഷനല്‍ പൊലീസ് സൂപ്രണ്ടായി പ്രവർത്തിക്കുന്ന ഇദ്ദേഹം മൂന്നാര്‍ പട്ടയവുമായി ബന്ധപ്പെട്ട കേസ്, കോട്ടയം അശ്വതി കൊലപാതകക്കേസ് എന്നിവ തെളിയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പത്തനംതിട്ട ക്രൈംബ്രാഞ്ചിലെ നിരവധി കേസുകളുടെ അന്വേഷണത്തിലും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 1995ല്‍ കേരള പൊലീസില്‍ സബ് ഇന്‍സ്‌പെക്ടറായി ജോലിയില്‍ പ്രവേശിച്ചു. തിരുവനന്തപുരം സിറ്റി, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ സബ് ഇന്‍സ്‌പെക്ടറായി സേവനം അനുഷ്ഠിച്ചു. 2004ല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി ആലത്തൂര്‍ പൊലീസ് സ്റ്റേഷനിൽ ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് ക്രൈംബ്രാഞ്ച്, വിജിലന്‍സ് എന്നിവിടങ്ങളില്‍ ഇന്‍സ്‌പെക്ടറായി സേവനം അനുഷ്ഠിച്ചു. 2010ല്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായി പ്രമോഷന്‍ ലഭിച്ച് പാലക്കാട് ജില്ലയില്‍ ഭരണവിഭാഗം, ക്രൈം ഡിറ്റാച്മെന്‍റ്, കോഴിക്കോട് സിറ്റി ക്രൈം ഡിറ്റാച്മെന്‍റ് അസി. കമീഷണര്‍ തസ്തികകളില്‍ പ്രവര്‍ത്തിച്ചു. കോട്ടയം വിജിലന്‍സ്, ഭരണവിഭാഗം, നർകോട്ടിക് സെല്‍ എറണാകുളം സിറ്റി, സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച്, ആലപ്പുഴ നറകോട്ടിക് സെല്‍, ക്രൈംബ്രാഞ്ച് പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ആസിയ ബീവി (ടീച്ചര്‍, ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ അധ്യാപിക, നെടുംകുന്നം). മകന്‍ സാജിദ് കബീര്‍ ജര്‍മനിയില്‍ ജോലിചെയ്യുന്നു. മകള്‍: സാലിഹ കബീര്‍ (ആര്‍ക്കിടെക്ട്). മരുമകന്‍: ഡോ. മുഹമ്മദ് ഹാഷിം. ദേവികുളം താലൂക്ക് ഓഫിസ് ഇനി ഇ-ഓഫിസ് തൊടുപുഴ: ദേവികുളം താലൂക്ക് ഓഫിസില്‍ ഇനി ഇ-ഓഫിസ് സംവിധാനം. കലക്ടര്‍ ഷീബ ജോര്‍ജ് ആദ്യ ഫയല്‍ ദേവികുളം തഹസില്‍ദാര്‍ക്ക് അയച്ച് ഇ-ഓഫിസ് ഉദ്ഘാടനം നിര്‍വഹിച്ചു. ദേവികുളം മിനി സിവില്‍ സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങിൽ ദേവികുളം തഹസില്‍ദാര്‍ ഷാഹിന രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ദേവികുളം സബ് കലക്ടർ രാഹുല്‍ കൃഷ്ണ ശര്‍മ മുഖ്യാതിഥിയായിരുന്നു. ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ രാജീവ്, ദേവികുളത്തെ റവന്യൂ ഓഫിസുകളിലെയും കലക്ടറേറ്റിലെയും ജീവനക്കാര്‍ എന്നിവർ ഓണ്‍ലൈനായി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.