തൊടുപുഴ: ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദക്ഷിണ കേരള ജംയ്യതുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് ചേലക്കുളം അബുൽബുഷ്റ മുഹമ്മദ് മൗലവി അനുസ്മരണവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു. കൗൺസിൽ ജില്ല പ്രസിഡന്‍റ് എം.ഐ.എം. ഇൽയാസ് മൗലവി അൽഹാദി അധ്യക്ഷത വഹിച്ചു. സലീം ഖാസിമി ആലുവ ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ റഷാദി, മുജീബുറഹ്മാൻ കാശിഫി, ഹാഫിസ് മാഹിൻ മൗലവി, ഹസൈനാർ മൗലവി, ഹനീഫ മൗലവി, അബ്ബാസ് മൗലവി, ഫൈസൽ കൗസരി, കെ.ഇ. സുബൈർ ബാഖവി, ബഷീർ ഖാസിമി, ബഷീർ മൗലവി നൂരി, കാഞ്ഞാർ അബ്ദുറസാഖ് മൗലവി തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി അശ്റഫ് ഖാസിമി സ്വാഗതം പറഞ്ഞു. അജൈവ പാഴ്വസ്തുക്കളുടെ ശേഖരണം തുടങ്ങുന്നു തൊടുപഴ: നഗരസഭ പരിധിയിൽ അജൈവ പാഴ്വസ്തുക്കൾ ശേഖരിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കുകയാണെന്ന് ചെയർമാൻ സനീഷ് ജോർജ് അറിയിച്ചു. കുപ്പിച്ചില്ല്, ബാഗുകൾ, ട്യൂബ് ലൈറ്റുകൾ, തുണിത്തരങ്ങൾ തുടങ്ങിയവയാണ് നീക്കംചെയ്യുക. നഗരസഭ 18ാം വാർഡിൽ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.എ. കരീം 28ന് രാവിലെ 10ന് പ്രവൃത്തിക്ക് തുടക്കംകുറിക്കും. ആദ്യഘട്ടത്തിൽ കുപ്പിച്ചില്ലുകളാണ് നീക്കുക. ഹരിത കർമസേനാംഗങ്ങൾ എല്ലാ വീടുകളിലും ഗ്രീൻ കാർഡ് എത്തിക്കും. ഗ്രീൻ കാർഡ് നിർബന്ധമായും എല്ലാവരും കൈപ്പറ്റണം. നഗരസഭയിൽനിന്ന് ലഭിക്കുന്ന സേവനങ്ങൾ ഗ്രീൻ കാർഡിന്‍റെ അടിസ്ഥാനത്തിലാണ് ഇനി നടപ്പാക്കുക. ഹരിത കർമസേനാംഗങ്ങൾക്കുള്ള യൂസർഫീ വീട്ടുകാർ നൽകണം. മാലിന്യമുക്ത തൊടുപുഴ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് ചെയർമാൻ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.