അടിമാലി: മാറി മാറി വരുന്ന ഇടതു സർക്കാറുകൾ ജില്ലയിലെ കർഷകരെ ദ്രോഹിക്കുന്ന നടപടി തുടരുകയാണെന്നും ഭൂവിഷയത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഒ.ബി.സി. കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.ആർ. പ്രകാശ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. 1999 ൽ മൂന്നാറിൽ വിതരണം ചെയ്ത രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇടതുമുന്നണിയുടെ അന്നത്തെ നേതാവായ ഇ.കെ. നായനാരായിരുന്നു മുഖ്യമന്ത്രി. ഇപ്പോഴും റവന്യൂ വകുപ്പ് സി.പി.ഐയാണ് കയ്യാളുന്നത്. അന്നത്തെ സർക്കാർ കൊട്ടിഘോഷിച്ച് പട്ടയമേള നടത്തുകയും അതിന്റെ ക്രെഡിറ്റ് ഉയർത്തിപ്പിടിക്കുകയും ചെയ്തതാണ്. ലഭിച്ച പട്ടയത്തിന്റെ ഉടമകളിൽ പലരും ഇതിനോടകം കൈമാറ്റം ചെയ്തിട്ടുണ്ട്. പട്ടയങ്ങൾ റദ്ദാക്കുന്നത് കർഷകരെ ആത്മഹത്യയിലേക്ക് നയിക്കും. ഏഴ് വില്ലേജുകളിലെ നിർമാണങ്ങൾക്കെതിരെയും നടപടി തുടങ്ങിക്കഴിഞ്ഞു. കർഷകരെ സംരക്ഷിക്കാൻ കടമയുള്ള സർക്കാർ അവർക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നത് കൈയും കെട്ടി നോക്കി നിൽക്കാനാവില്ല. എന്തു വിലകൊടുത്തും ഈ നയത്തിനെതിരെ ഒ.ബി.സി. കോൺഗ്രസ് കർഷകർക്കൊപ്പം നിലയുറപ്പിക്കുമെന്നും പ്രകാശ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.