പെരുമ്പാമ്പ്​ സംരക്ഷണവേലിയില്‍ കുടുങ്ങി

ചെറുതോണി: ഇടുക്കി ആര്‍ച്ച്​ ഡാമിന്​ സമീപം ഇരുമ്പ് സംരക്ഷണവേലിയില്‍ കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷിച്ച് വനത്തിൽ​ വിട്ടു. 15 കിലോയോളം തൂക്കമുള്ള പാമ്പിനെ ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് രക്ഷപ്പെടുത്തിയത്. ഡാമിലെ സന്ദര്‍ശകര്‍ പാമ്പ്​ കുടുങ്ങിക്കിടക്കുന്നത്​ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ ഡാം സേഫ്റ്റി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ നഗരംപാറ റേഞ്ച്​ ഓഫിസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പാമ്പിനെ രക്ഷിച്ച് പ്രഥമശുശ്രൂഷ നല്‍കിയ പൈനാവിന്​ സമീപം വനത്തില്‍ തുറന്നുവിട്ടു. ​​TDL PERUMBAMB ഇടുക്കി ആര്‍ച്ച്​ ഡാമിനുസമീപം ഇരുമ്പ് സംരക്ഷണവേലിയില്‍ കുടുങ്ങിയ പെരുമ്പാമ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.