-ആറുമാസത്തിനകം നിർമാണം പൂര്‍ത്തിയാക്കാന്‍ തീരുമാനം മൂലമറ്റം: ജില്ലയിൽ വനംവകുപ്പിന്‍റെ ആദ്യകാല ചെക്ക് പോസ്റ്റുകളിലൊന്നായ കുരുതിക്കുളത്ത് ബഹുനില മന്ദിരം നിർമിക്കുന്നു. ഇക്കോ ഷോപ് ഉൾപ്പെടെ സംയോജിത ചെക്ക് പോസ്റ്റായാണ് നിർമാണം. കാലം മാറിയിട്ടും മാറാത്ത വനംവകുപ്പ് ചെക്ക് പോസ്റ്റ് വാര്‍ത്തകളില്‍ പലപ്പോഴും ഇടംനേടിയിരുന്നു. പരാധീനതയും സ്ഥലപരിമിതിയും ഒഴിവാക്കി ഹൈടെക് ചെക്ക് പോസ്റ്റാകാനുള്ള ആദ്യ പടിയായാണ് പുതിയ കെട്ടിട നിര്‍മാണം. തൊടുപുഴ-പുളിയന്മല റോഡിലെ ഏക വനം വകുപ്പ് പരിശോധന കേന്ദ്രമാണിത്. നിലവിലെ ചെക്ക് പോസ്റ്റിന് സമീപമാണ് പുതിയ ഇരുനില കെട്ടിടം. ഇവിടെ വനംവകുപ്പിന് 50 സെന്റോളം സ്ഥലമുണ്ട്. താഴത്തെ നിലയില്‍ ചെക്ക് പോസ്റ്റിന് പുറമെ വനശ്രീ ഉല്‍പന്നങ്ങൾ ലഭ്യമാകുന്ന ഇക്കോഷോപ്പും ഉണ്ടാകും. രണ്ടാം നിലയില്‍ ചെക്ക് ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സാണ്. ചെക്ക് പോസ്റ്റ് കെട്ടിടത്തിലേക്ക് പ്രത്യേക റോഡും വാഹന പാര്‍ക്കിങ് സൗകര്യവും യാത്രികര്‍ക്കും ഇക്കോഷോപ്പിൽ എത്തുന്നവര്‍ക്കും വിശ്രമഇടവും ഒരുക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ആറുമാസത്തിനകം നിർമാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന കെട്ടിടത്തിന്റെ ഫൗണ്ടേഷന്‍ ജോലി പൂര്‍ത്തിയായി. നീണ്ടുനിന്ന മഴ മൂലം നിർദിഷ്ട സമയത്ത് നിർമാണം തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. കെട്ടിട നിർമാണത്തിന് 69 ലക്ഷം രൂപയാണ് നൂറിന പരിപാടികളുടെ ഭാഗമായി സര്‍ക്കാര്‍ അനുവദിച്ചത്. tdl mltm കുരുതിക്കുളത്ത് പുതുതായി നിർമിക്കുന്ന വനം വകുപ്പ് ചെക്ക് പോസ്റ്റ്. നിലവിലെ ചെക്ക് പോസ്റ്റും കാണാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.