-ചികിത്സകേന്ദ്രങ്ങള്‍ ആരംഭിക്കാൻ നടപടി വേണമെന്ന് ആവശ്യം അടിമാലി: പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കൂടിയിട്ടും ചികിത്സിക്കാന്‍ അടിമാലിയിൽ മതിയായ സൗകര്യമില്ല. ജില്ല ആശുപത്രിയില്‍ മാത്രമാണ് ഇപ്പോള്‍ കോവിഡ് ചികിത്സ. നേരത്തേ ജില്ലയിലെ താലൂക്ക് ആശുപത്രികളിലും ചികിത്സകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിനുപുറമെ സി.എഫ്.എല്‍.ടി.സികളും സ്ഥാപിച്ചു. ഇവയും സര്‍ക്കാര്‍ അടച്ചുപൂട്ടി. ഒരാഴ്ചയിലേറെയായി 1000ത്തിന് മുകളിലാണ് കോവിഡ് ബാധിതരുടെ എണ്ണം. ഇതില്‍ രോഗവ്യാപനം അടിമാലി മേഖലയിലാണ്. പഞ്ചായത്ത് ഓഫിസും ഇരുമ്പുപാലത്തെ ട്രൈബല്‍ ഹോസ്റ്റലും അടച്ചു. പല ബാങ്കുകള്‍ക്കും പൂട്ടുവീണു. മാസങ്ങള്‍ക്കുശേഷമാണ് വീണ്ടും കോവിഡ് ബാധിതർ 1000 കടക്കുന്നത്. ആരോഗ്യപ്രര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കുമടക്കം രോഗം കൂടിവരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. രോഗികളുടെ എണ്ണം ഈ നിലയില്‍ ഉയര്‍ന്നാല്‍ സ്ഥിതിഗതികള്‍ ഗുരുതരമാകുമോയെന്നാണ് ആശങ്ക. കൂടുതല്‍ കോവിഡ് പ്രാഥമിക ചികിത്സകേന്ദ്രങ്ങള്‍ ആരംഭിക്കാൻ നടപടി വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. കോവിഡ് പരിശോധന പുനരാരംഭിക്കണം -യൂത്ത് കോണ്‍ഗ്രസ് അടിമാലി: താലൂക്ക് ആശുപത്രിയില്‍ നിര്‍ത്തിവെച്ച കോവിഡ് പരിശോധനയും ചികിത്സയും അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ദിനംപ്രതി ആയിരക്കണക്കിന് രോഗികള്‍ എത്തുന്ന താലൂക്ക് ആശുപത്രിയില്‍ നഴ്സുമാരുടെ കുറവ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കോവിഡ് ചികിത്സക്ക് പ്രത്യേകം ഡോക്ടർമാരെ നിയമിക്കുകയും കിടത്തിച്ചികിത്സ തുടങ്ങുകയും വേണം. ആ.ടി പി.സി.ആര്‍ പരിശോധനകേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുന്നതിലും സര്‍ക്കാര്‍ ആശുപത്രികളില്‍ കിടത്തിച്ചികിത്സ സൗകര്യം ഇല്ലാത്തതിലും യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം എം.എ. അന്‍സാരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അനില്‍ കനകന്‍ അധ്യക്ഷത വഹിച്ചു. അജയ്, ഷിന്‍സ്, ഷിയാസ് മാളിയേക്കല്‍, സാന്‍ജോ കല്ലാര്‍ എന്നിവര്‍ സംസാരിച്ചു. പനിയും ജലദോഷവും; ജാഗ്രത വേണം അടിമാലി: കോവിഡ് പടരുന്നതിനിടെ പനിയും വ്യാപകമാകുന്നു. മകരക്കുളിരില്‍ തണുപ്പ് കൂടിയതോടെ ജലദോഷവുമുണ്ട്. പനിയും ജലദോഷവും മറ്റ് രോഗലക്ഷണങ്ങളുമുള്ളവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കോവിഡ് നെഗറ്റിവാണെങ്കിലും പനിയുണ്ടെങ്കില്‍ പുറത്തിറങ്ങുകയോ മറ്റുള്ളവരുമായി സമ്പര്‍ക്കമുണ്ടാകുകയോ ചെയ്യരുത്. വീട്ടില്‍തന്നെ കഴിയണം. ചുമ, ശ്വാസതടസ്സം എന്നിവയുണ്ടെങ്കില്‍ ആശുപത്രിയില്‍ ചികിത്സ തേടണം. ഹൃദയമിടിപ്പ് കൂടുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.