അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റായി നിഷമോൾ ബിനോജ്

കട്ടപ്പന: അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റായി സി.പി.ഐയിലെ നിഷമോൾ ബിനോജ് തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് സ്ഥാനാർഥി വിജയമ്മ ജോസഫിനെ രണ്ട് വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. സി.പി.ഐയിലെ മിനി നന്ദകുമാർ രാജിവെച്ച ഒഴിവിലാണ്​ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്​. തിങ്കളാഴ്ച രാവിലെ 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ കട്ടപ്പന ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ടോമി ഫിലിപ് വരണാധികാരിയായി. നിഷ മോൾക്ക്​ ഏഴും വിജയമ്മക്ക്​ അഞ്ചും വോട്ട്​ ലഭിച്ചു. സി.പി.എമ്മിലെ ഗ്രാമപഞ്ചായത്ത് അംഗം സുമോദ് ജോസഫാണ് നിഷമോളുടെ പേര് നിർദേശിച്ചത്. കേരള കോൺഗ്രസ്-എം പ്രതിനിധിയും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജോമോൻ വെട്ടികാല പിന്താങ്ങി. തുടർന്ന് നിഷമോൾ സത്യപ്രതിജ്ഞ ചെയ്ത്​ അധികാരമേറ്റു. ചിത്രം: നിഷമോൾ ബിനോജ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.