എന്‍റെ ഇടുക്കി -കോളം

കെ. സേതുരാമൻ (ഐ.ജി, കേരള പൊലീസ്​ അക്കാദമി) തേയിലത്തോട്ടത്തിന്​ നടുവിലെ ബാല്യം മൂന്നാർ ടാറ്റ ടീ എസ്റ്റേറ്റിലായിരുന്നു ബാല്യം. ജാതിമത ഭേദമന്യേ എല്ലാവരും തുല്യരായി ജീവിക്കുന്ന ഒരിടം കൂടിയായിരുന്നു അന്ന്​ തോട്ടങ്ങളിലെ ലയങ്ങൾ. 1973 ലാണ്​ ജനനം. നല്ല ഓർമകൾ മാത്രമാണ്​ എനിക്ക്​ മൂന്നാറിനെക്കുറിച്ചുള്ളൂ. ഇടുക്കി ജില്ല ജനിക്കുംമുമ്പ്​​ ജില്ലയിലെ 23 ശതമാനം ആളുകളും അധിവസിച്ചിരുന്നത്​ തോട്ടം മേഖലയിലായിരുന്നു. നാടിന്​​ നാലിലൊന്ന്​ വരുമാനം ഉണ്ടാക്കികൊടുത്തതും തോട്ടം മേഖല ഉൾ​പ്പെടുന്ന​ മൂന്നാറായിരുന്നു. ഇവിടെ ചോലമല ഡിവിഷനിലാണ്​ ജനിക്കുന്നത്​. എസ്റ്റേറ്റിലെ ലയത്തിലാണ്​ കളിച്ചു വളര്‍ന്നത്​. അഞ്ചാം വയസ്സിൽ ചോലമല ഡിവിഷനിലെ ഏകാധ്യാപക വിദ്യാലയത്തിൽ ചേർന്നു. രണ്ട്​ ക്ലാസ് റൂമുകളും ഒരു മാഷും. പല ക്ലാസിലെ കുട്ടികൾ ഒന്നിച്ചിരിക്കുന്നതിനാൽ ടെക്സ്റ്റ് ബുക്കൊന്നും ഉണ്ടായിരുന്നില്ല. ഒരു സ്ലേറ്റും പെൻസിലുമായിരുന്നു പഠനോപകരണങ്ങൾ. രണ്ടാം ക്ലാസ് കഴിഞ്ഞ്​ പെരിയവരൈ സ്കൂളിലെത്തി. അവിടെയും തമിഴിൽ തന്നെയായിരുന്നു പഠനം. നാലാം ക്ലാസ് കഴിഞ്ഞപ്പോൾ മൂന്നാർ ലിറ്റിൽ ഫ്ലവർ ഗേൾസ് സ്കൂളിൽ ഒരു വർഷം പഠിച്ചു. തന്‍റെ ജീവിതം മാറി മറിയുന്നത്​ എസ്​റ്റേറ്റിലെ തൊഴിലാളിയായ രാമൻ നായരെ കണ്ടുമു​ട്ടിയപ്പോഴാണ്​. ​അദ്ദേഹം നന്നായി തമിഴും മലയാളവും പറയും. എല്ലാ വിഷയത്തെക്കുറിച്ചും നല്ല അറിവുണ്ടായിരുന്നു. അ​​ദ്ദേഹത്തിന്‍റെ പ്രോത്സാഹനം വായനയു​ടെ ലോകത്തേക്ക്​ മിഴി തുറക്കാനിടയാക്കി. പിന്നീട്​ ഉദുമൽപ്പേട്ട് അമരാവതി നഗർ സൈനിക് സ്കൂളിൽ ആറാം ക്ലാസിൽ ചേർന്നു. 2003 ലാണ് സിവിൽ സർവിസ്​ എന്ന ലക്ഷ്യം നേടുന്നത്. പലതവണ ശ്രമിച്ചിട്ടും നിരാശ തോന്നാതെ നടത്തിയ പോരാട്ടമായിരുന്നു ആ വിജയം​. പിന്നീട്​ ഒട്ടേറെ സ്ഥലങ്ങളിൽ ഔദ്യോഗിക ജീവിതത്തിന്‍റെ ഭാഗമായി എത്തി. അപ്പോഴും ജന്മനാട്​ നൽകിയ ജീവിത പാഠം മുറുകെപ്പിടിച്ചിരുന്നു. പരസ്പരം ബഹുമാനിക്കാനറിയുന്നവരായിരുന്നു അന്നത്തെ ആളുകൾ​. സ്‌നേഹവും തുല്യതയുമുള്ളവരായിരുന്നു അന്ന്​ തോട്ടങ്ങളിൽ ജീവിച്ചിരുന്നവർ. എനിക്ക് എന്തെങ്കിലും നല്ല സ്വഭാവമുണ്ടെങ്കില്‍ അതെല്ലാം ഞാന്‍ പഠിച്ചത് ലയങ്ങളില്‍ നിന്നാണ്. മറ്റുള്ളവരെ സ്‌നേഹിക്കാന്‍, സഹായിക്കാന്‍, അന്യന്റെ ദുഃഖവും നമ്മുടെ കൂടിയാണ്...​ എന്നൊക്കെ കരുതാൻ പഠിപ്പിച്ചത് ലയമാണ്. ഇപ്പോൾ അടിസ്​ഥാന സൗകര്യങ്ങളുടെ അഭാവം നാട്​ നേരിടുന്നുണ്ട്​. കാർഷിക വരുമാനത്തിലും കുറവുണ്ട്​. എന്‍റെ വേണ്ടപ്പെട്ടവരെയൊക്കെ അടക്കംചെയ്ത മണ്ണുകൂടിയായതുകൊണ്ട്​ നാട്​ പലപ്പോ​​ഴും മാടിവിളിക്കാറുണ്ട്​​. ആഗ്രഹം തോന്നുമ്പോഴൊക്കെ അതുകൊണ്ട്​ തന്നെ ജന്മനാട്ടിലേക്ക്​ ഓടിയെത്താറുമുണ്ട്​. ​TDL K SETHURAMAN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.