അടിമാലി: വേനല്‍ച്ചൂട് ഏറിയതോടെ ഹൈറേഞ്ചില്‍ പഴംവിപണി സജീവമായി. ഓറഞ്ച്, മുന്തിരി, ആപ്പിള്‍, തണ്ണിമത്തന്‍, മാതളനാരങ്ങ തുടങ്ങി എല്ലാവിധ പഴവര്‍ഗങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറി. ആപ്പിള്‍, മുന്തിരി തുടങ്ങിയവക്ക് നൂറ്റിനാല്‍പതും മാതളനാരങ്ങക്ക് നൂറ്ററുപതുമാണ് പലയിടങ്ങളിലും വില. മാതളനാരങ്ങക്കാണ് നിലവില്‍ ഉയര്‍ന്ന വില. പോയവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വിപണിയില്‍ പഴവര്‍ഗങ്ങള്‍ക്ക് വിലവര്‍ധനയുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. താഴ്ന്ന് നിന്നിരുന്ന ഏത്തപ്പഴം വിലയും വര്‍ധിച്ചുതുടങ്ങിയിട്ടുണ്ട്. തണ്ണിമത്തൻ വില്‍പന കൂടുതല്‍ സജീവമാണ്. എന്നാൽ, കോവിഡ് വ്യാപനം വീണ്ടും പ്രതിസന്ധി ഉയര്‍ത്തുമോയെന്ന ആശങ്ക ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവർക്കുണ്ട്. നേര്യമംഗലം വനമേഖലയില്‍ മാത്രം മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളെയും കാത്തിരിക്കുന്ന വഴിയോര കരിക്ക് വില്‍പനക്കാരും ധാരാളമാണ്. 50 രൂപയാണ് ഒരു കരിക്കിന്‍റെ വില. അയല്‍ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമൊക്കെയാണ് ഹൈറേഞ്ച് മേഖലയിലേക്ക് കൂടുതലായും കരിക്ക് വില്‍പനക്കെത്തുന്നത്. നാടന്‍കരിക്കിനും ആവശ്യക്കാരുണ്ട്. TDL fruits ഹൈറേഞ്ചിലെ വഴിയോര പഴം വിപണി ഈ സിഗ്നൽ കൊണ്ടെന്ത് കാര്യം? അടിമാലി: നേര്യമംഗലം പാലത്തില്‍ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സിഗ്നലിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ഇനിയും നടപടിയില്ല. നേര്യമംഗലം പാലത്തില്‍ ഗതാഗതക്കുരുക്കും വാക്തര്‍ക്കവും പതിവായതോടെയാണ് പാലത്തിന്‍റെ ഇരുഭാഗത്തും സിഗ്നലുകള്‍ സ്ഥാപിച്ചത്. എന്നാല്‍, നിലവില്‍ ഇവയുടെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുന്നില്ല. സിഗ്നല്‍ കാര്യക്ഷമമല്ലാത്തതിനെത്തുടര്‍ന്ന് തിരക്കേറുന്ന സമയങ്ങളില്‍ പാലത്തില്‍ ഗതാഗതക്കുരുക്ക് രൂപപ്പെടാറുണ്ട്. നിശ്ചിത സമയക്രമീകരണത്തിലൂടെ പാലത്തിന്‍റെ ഇരുഭാഗത്തേക്കും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ അവസരമൊരുക്കിയാല്‍ പ്രശ്‌നം പരിഹരിക്കാം. വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ച പാലത്തിലൂടെ ഒരു വലിയ വാഹനവും ഒരു ചെറിയ വാഹനവും മാത്രമേ ഒരേസമയം കടന്നുപോകൂ. വഴി പരിചയമില്ലാതെ എത്തുന്ന വലിയ വിനോദ സഞ്ചാര വാഹനങ്ങള്‍ പലപ്പോഴും ഒരേസമയം പാലത്തില്‍ കയറുന്നതും വാക്തര്ക്കത്തില് ഏര്‍പ്പെടുന്നതും പതിവാണ്. ചിത്രം TDL Trafic signal നേര്യമംഗലം പാലത്തിലെ ട്രാഫിക് സിഗ്നല്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.