p2 lead... തൊടുപുഴ: കോവിഡ് വ്യാപന സാഹചര്യത്തിൽ പ്രതിരോധത്തിന്‍റെ ഭാഗമായി ഞായറാഴ്ച ഏർപ്പെടുത്തിയ ലോക്ഡൗൺ സമാന . ജില്ലയിലെ നിരത്തുകളിലധികവും വിജനമായിരുന്നു. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് ജനങ്ങൾപുറത്തിറങ്ങിയത്. വിവാഹം, മരണം, ആശുപത്രി പോലുള്ള ആവശ്യങ്ങൾക്കായി പോകുന്നവരുടെ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. രാവിലെ പൊലീസ് പരിശോധനകൾ ഉണ്ടായെങ്കിലും ജനങ്ങൾ സഹകരിക്കുന്നുവെന്ന് മനസ്സിലായതോടെ പൊലീസിനും പണി കുറഞ്ഞു. പൊതു ഗതാഗതവും വളരെ കുറവായിരുന്നു. സ്വകാര്യ ബസുകള്‍ ഒന്നും തന്നെ സര്‍വിസ് നടത്തിയില്ല. കെ.എസ്.ആർ.ടി.സി ഏതാനും ദീര്‍ഘദൂര സര്‍വിസുകള്‍ നടത്തിയെങ്കിലും യാത്രക്കാര്‍ കുറവായിരുന്നു. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും ബേക്കറികളും തുറന്നിരുന്നു. പാല്‍, പഴം, പച്ചക്കറി, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകളും മെഡിക്കല്‍ സ്‌റ്റോറുകളും തുറന്നു പ്രവര്‍ത്തിച്ചു. ഏതാനും ഹോട്ടലുകളും പാഴ്‌സല്‍ മാത്രമായി പ്രവര്‍ത്തിച്ചു. തിയറ്ററുകളും ബാറുകളും അടഞ്ഞു കിടന്നു. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ പുലര്‍ച്ച മുതല്‍ പൊലീസ് രംഗത്തുണ്ടായിരുന്നു. മതിയായ കാരണമില്ലാതെ യാത്ര ചെയ്തവര്‍ക്കെതിരെ കേസെടുത്തു. മാസ്‌ക് ധരിക്കാത്തതുള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അടുത്ത ഞായറാഴ്ചയും ലോക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹൈറേഞ്ചിലും ജനം വീട്ടിലിരുന്നു പീരുമേട്: ഞായറാഴ്ച നിയന്ത്രണം ഹൈറേഞ്ചിലും പൂർണമായിരുന്നു. പ്രധാന ജങ്ഷനുകളിൽ ആൾ തിരക്ക് ഉണ്ടായില്ല . ഞായറാഴ്ച ചന്ത ദിവസമായതിനാൽ പാമ്പനാർ, ഏലപ്പാറ ടൗണുകളിൽ വൻ തിരക്കാണ് മുൻ ദിവസങ്ങളിൽ ഉണ്ടായിരുന്നത്. എന്നാൽ, നിയന്ത്രണത്തിന്‍റെ ഭാഗമായി അനുമതിയുള്ള വ്യാപാര സ്ഥാപനങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്. നാമമാത്രമായ ആളുകളാണ് ചന്തയിൽ എത്തിയത്. ഓട്ടോകളും നിരത്തുകളിൽ നിന്ന് വിട്ടുനിന്നു. പൊലീസിന്‍റെ കർശന പരിശോധനയും ദേശീയ പാതയിൽ ഉൾപ്പെടെ ഉണ്ടായിരുന്നു. വാഗമൺ, പാഞ്ചാലിമേട്, പരുന്തുംപാറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും വിജനമായിരുന്നു. കുമളി ഡിപ്പോയിൽനിന്ന് മൂന്ന് ദീർഘദൂര സൂപ്പർഫാസ്റ്റ് സർവിസുകളും കോട്ടയത്തേക്ക് രണ്ട് ഓർഡിനറി ബസുകളും കട്ടപ്പന വഴി എറണാകുളത്തേക്ക് ഒരു ബസും സർവിസ് നടത്തി. TDLGANDHI SQUARE ഞായറാഴ്ച വിജനമായ തൊടുപുഴ നഗരം TDL PARISHODANA തൊടുപുഴ നഗരത്തിൽ പൊലീസ് നടത്തിയ പരിശോധന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.