കൊലപാതക ശ്രമം: പ്രതിക്ക്​ മൂന്നുമാസം തടവ്​

പീരുമേട്: കേബിൾ ടി.വി ഓപറേറ്റർമാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് തടവുശിക്ഷ. കുട്ടിക്കാനം സ്വദേശി കുട്ടപ്പനാണ് മൂന്നുമാസം തടവും 1000 രൂപ പിഴയും പീരുമേട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചത്. 2015ലാണ് സംഭവം. കുട്ടിക്കാനത്ത് സ്വകാര്യ കേബിൾ ടി.വി സ്ഥാപിച്ച കേബിളുകൾ കുട്ടപ്പൻ വെട്ടിനശിപ്പിച്ചിരുന്നു. ഇവ പുനഃസ്ഥാപിക്കാൻ എത്തിയ ഓപറേറ്റർമാരായ മൈക്കിൾ രാജ്, ജോജൻ സി. കുരുവിള എന്നിവരെ ഭീഷണിപ്പെടുത്തുകയും വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്​തെന്നാണ്​ പീരുമേട്​ പൊലീസ്​ രജിസ്റ്റർ ചെയ്ത കേസ്​. പീരുമേട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആർ. കൃഷ്ണപ്രഭനാണ് ശിക്ഷ വിധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.