ചന്ദനം കാക്കാൻ ബെൽവിന്​ കൂട്ടായി 'ഫിലയും' ​

മറയൂർ: മറയൂരിൽ ചന്ദനക്കൊള്ള തടയാൻ നിയോഗിച്ചിട്ടുള്ള ഡോഗ്​ സ്ക്വാഡിൽ പുതിയ അംഗമായി 'ഫില' എത്തി. ഡോഗ് സ്ക്വാഡിൽ ഉണ്ടായിരുന്ന 'കിച്ചു' രണ്ടുമാസം മുമ്പ്​ ചത്തതിനെ തുടർന്ന്​ ​ഒറ്റക്കായ 'ബെൽവി'ന് കൂട്ടായാണ്​ ഫില എത്തിയിരിക്കുന്നത്​. ഇരവികുളം നാഷനൽ പാർക്കിലായിരുന്നു അഞ്ചരവയസ്സുള്ള ഫില ഇതുവരെ. 2011മുതലാണ് ചന്ദനക്കൊള്ള തടയാൻ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചുവരുന്നത്. ചന്ദന സംരക്ഷണത്തിന്​ ഫോറസ്റ്റ് ഉദ്യോഗസ്ഥരോടും താൽക്കാലിക ജീവനക്കാരോടും ഒപ്പം വാഹന പരിശോധനക്കും കാടിനുള്ളിൽ ഒളിപ്പിച്ച ചന്ദനം കണ്ടെത്താനും ഡോഗ് സ്ക്വാഡിന്‍റെ സേവനമാണ്​ പ്രയോജനപ്പെടുത്തുന്നത്​. ഹൈറേഞ്ചിൽ 'ജാതി'ക്ക് രോഗബാധ; കർഷകർ പ്രതിസന്ധിയിൽ​ ചെറുതോണി: അപൂർവ രോഗം ബാധിച്ച് ഹൈറേഞ്ചിൽ ജാതിച്ചെടികൾ വ്യാപകമായി നശിക്കുന്നു. പ്രളയത്തിനുശേഷം നാമാവശേഷമായ കാർഷിക മേഖലയിൽ പിടിച്ചുനിൽക്കാൻ കർഷകരെ സഹായിച്ച ജാതിയിലെ രോഗബാധ കർഷകരുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും കനത്ത ആഘാതമായി. ഏലം, കുരുമുളക്, കാപ്പി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾക്ക് വില ഇടിഞ്ഞപ്പോൾ കർഷകരെ സാമ്പത്തികമായി ഒരു പരിധിവരെ സഹായിച്ചത് ജാതികൃഷിയാണ്. ഇലകൾ കരിഞ്ഞ് കമ്പുകൾ ഉണങ്ങി ക്രമേണ ജാതിച്ചെടികൾ നശിച്ചുപോകുന്ന അജ്ഞാത രോഗമാണ്​ ജാതിയെ ബാധികുന്നത്​. മുൻവർഷങ്ങളെ അപേക്ഷിച്ച് ഉൽപാദനം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ വർഷത്തെ ഉൽപാദനവുമായി താരതമ്യം ചെയ്യുമ്പോൾ നാലിലൊന്ന് ഉൽപാദനം മാത്രമാണ് ഉണ്ടായതെന്ന് കർഷകർ പറയുന്നു. ജാതിക്ക കിലോഗ്രാമിന് 350രൂപയും ജാതിപത്രി കിലോഗ്രാമിന് 2000 രൂപയും ശരാശരിവില ലഭിക്കുന്നുണ്ട്​. കൃഷി നശിക്കുന്നതിൽ കർഷകർ ആശങ്കയിലാണ്. ഇലകളും കൊമ്പും അഴുകി ജാതിമരങ്ങൾ ഉണങ്ങി പൂർണമായും നശിക്കുന്നു. ജാതിത്തോട്ടങ്ങളിൽ രോഗം വ്യാപകമാകുകയാണ്​. 2018ലെ പ്രളയത്തിന്​ ശേഷമാണ് ഇത്തരം രോഗങ്ങൾ വ്യാപകമായതെന്ന് കൃഷിക്കാർ പറയുന്നു. പ്രാദേശിക കൃഷിഭവനുകളുമായി ബന്ധപ്പെടുമ്പോൾ ഫലപ്രദമായ പരിഹാരമാർഗങ്ങളും നിർദേശങ്ങളും ലഭിക്കുന്നില്ലെന്നും കർഷകർ പറയുന്നു. അപൂർവരോഗത്തെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നാണ് കർഷകർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.