ധീരജ് വധം; വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ്

മുട്ടം: ധീരജ് വധക്കേസിലെ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ്. ഒന്നും നാലും ആറും പ്രതികളായ നിഖിൽ പൈലി, നിഥിൻ ലൂക്കോസ്, സോയിമോൻ സണ്ണി എന്നിവരെയാണ് പൊലീസ് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. ഇത് തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. കേസിലെ പ്രധാന തെളിവായ കത്തി കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. ധീരജ് വധക്കേസിലെ ഒന്നും രണ്ടും പ്രതികളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ്​ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.