സ്വകാര്യ ലോഡ്ജില്‍നിന്ന്​ മാലിന്യം ഒഴുക്കുന്നതായി പരാതി

നെടുങ്കണ്ടം: രാത്രിയുടെ മറവില്‍ സ്വകാര്യ ലോഡ്​ജിൽനിന്ന്​ ജനവാസ മേഖലയിലേക്ക്​ മാലിന്യം ഒഴുക്കുന്നതായി പരാതി. മഞ്ഞപ്പെട്ടിയിലെ സ്വകാര്യ ലോഡ്ജില്‍നിന്നുമാണ് മാലിന്യം ഒഴുക്കുന്നത്. വിവിധ വ്യാപാര സ്ഥാപനങ്ങളും വീടുകളും സ്ഥിതിചെയ്യുന്ന മേഖലയാണിവിടം. നിരവധിതവണ നാട്ടുകാര്‍ പരാതി പറഞ്ഞിട്ടും പൊതുസ്ഥലത്തേക്ക് മാലിന്യം ഒഴുക്കുന്നത് തുടരുകയാണ്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മൂന്നുമാസങ്ങള്‍ക്ക് മുമ്പ്​ ആരോഗ്യവകുപ്പ്, ലോഡ്ജ് സന്ദര്‍ശിച്ചു. ഉത്തരേന്ത്യന്‍ തൊഴിലാളികളും വിദ്യാർഥികളുമാണ് ഇവിടെ വാടകക്ക് താമസിക്കുന്നത്. ഇടുങ്ങിയ മുറികളില്‍ ഒരു മാനണണ്ഡങ്ങളും പാലിക്കാതെയാണ്​ ആളുകളെ താമസിപ്പിച്ചിരിക്കുന്നതെന്ന്​ ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍, ലോഡ്ജ് ഉടമ ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ് അവഗണിച്ചും മാലിന്യം ഒഴുക്കുകയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.