മുട്ടം: ജലാശയത്തിൽ അടിഞ്ഞുകൂടിയ ചളിയും മണലും മാലിന്യവും നീക്കം ചെയ്യണമെന്ന അവശ്യം ശക്തമാകുന്നു. മുട്ടം പരപ്പാൻതോട്ടിലാണ് ലോഡ്കണക്കിന് മാലിന്യവും മണ്ണും മണലും ചളിയും അടിഞ്ഞത്. മഴ മാറിയതോടെ നിരവധി ആളുകളാണ് തോട്ടിൽ കുളിക്കാനും അലക്കാനുമായി എത്തുന്നത്. എന്നാൽ, തോട്ടിലാകെ ചളി കിടക്കുന്നതിനാൽ സാധിക്കുന്നില്ല. ഇവ കോരി മാറ്റി ജലാശയത്തിന്‍റെ ഒഴുക്ക് സുഗമമാക്കി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മണ്ണും ചളിയും അടിഞ്ഞതിന് മുകളിൽ പുല്ലും പുഞ്ചക്കാടുകളും വളർന്നുതുടങ്ങി. ഇവ നീക്കം ചെയ്യാത്ത സാഹചര്യത്തിൽ മഴക്കാലത്ത് വെള്ളപ്പൊക്കത്തിനും സമീപ പറമ്പുകളിലെ കൃഷി നശിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ ശക്തമായ മഴയിൽ ജലാശയത്തിലെ വെള്ളം കരകവിഞ്ഞ് നിരവധി വീടുകൾ ഉൾപ്പെടെ വെള്ളത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.