കോവിഡ് നിയന്ത്രണം: ആളൊഴിഞ്ഞ് തേക്കടി കുമളി: കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും നിലവിൽ വന്നതോടെ തേക്കടി ഉൾപ്പെടെ ഹൈറേഞ്ചിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആളൊഴിഞ്ഞു തുടങ്ങി. ദിവസങ്ങൾക്കുമുമ്പ് വിനോദ സഞ്ചാരികളുടെ വലിയ തിരക്ക് അനുഭവപ്പെട്ട തേക്കടി, ഗവി, പരുന്തുംപാറ, വാഗമൺ ഉൾപ്പെടെ മിക്ക സ്ഥലങ്ങളിലും വെള്ളിയാഴ്ച സന്ദർശകർ വളരെ കുറവായിരുന്നു. നിയന്ത്രണങ്ങളെത്തുടർന്ന് അടച്ചിടാൻ സാധ്യതയേറിയതോടെയാണ് മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിൽനിന്നും സഞ്ചാരികൾ മടങ്ങിത്തുടങ്ങിയത്. ക്രിസ്മസ്, പുതുവത്സരദിനങ്ങളോടനുബന്ധിച്ച് മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികളുടെ വൻതിരക്കാണ് അനുഭവപ്പെട്ടിരുന്നത്. പലർക്കും ബോട്ട് ടിക്കറ്റ് ലഭിക്കാതെ തേക്കടിയിൽനിന്നും മടങ്ങേണ്ട സാഹചര്യവും ഉണ്ടായി. നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ തേക്കടിയിലും ഇതു സംബന്ധിച്ച മുൻകരുതൽ നടപടി അധികൃതർ സ്വീകരിച്ചുതുടങ്ങി. വനം വകുപ്പിന്‍റെ വാഹനത്തിലും തേക്കടി തടാകത്തിലെ ബോട്ടുകളിലും സഞ്ചാരികളുടെ എണ്ണം 50 ശതമാനമായി കുറച്ചു. സാനിറ്റൈസറും മാസ്കും നിർബന്ധമാക്കുകയും ബോധവത്കരണ പരിപാടികൾ തുടരുകയും ചെയ്യുന്നുണ്ട്. വീണ്ടും സമ്പൂർണമായി അടച്ചിടുമോയെന്ന സംശയങ്ങൾ ബലപ്പെട്ടത് ഹൈറേഞ്ചിലെ ടൂറിസം മേഖലയെ വലിയ ആശങ്കയിലാക്കിയിട്ടുണ്ട്. ....... cap: വിനോദസഞ്ചാരികളുടെ തിരക്കൊഴിഞ്ഞ് തേക്കടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.