അർബുദ രോഗിക്ക് മുടി മുറിച്ചുനല്‍കി പിറന്നാളാഘോഷം

നെടുങ്കണ്ടം: ആദിശ്രീയുടെ ഏഴാം പിറന്നാളാഘോഷം അർബുദ രോഗിക്ക്​ മുടി മുറിച്ചുനല്‍കി. മൂന്നാം വയസ്സ്​ മുതല്‍ ഓരോ പിറന്നാളും വ്യത്യസ്തമായാണ് ആദിശ്രീ ആഘോഷിക്കുന്നത്. എല്ലാ വര്‍ഷവും പിറന്നാള്‍ ദിനത്തിലും മറ്റ് പ്രധന വിശേഷ ദിനങ്ങളിലും വൃക്ഷ​ത്തൈകള്‍ നടുകയും അവ പരിപാലിക്കുകയും പതിവാണ്. ഇക്കുറി പിറന്നാളിനോട്​ അനുബന്ധിച്ച് തൈ നടുന്നതിനൊപ്പം അർബുദ രോഗികള്‍ക്ക്​ മുടി ദാനം ചെയ്യുകയായിരുന്നു. തൃശൂര്‍ അമല മെഡിക്കല്‍ കോളജിന് മുടി കൈമാറി. നെടുങ്കണ്ടത്തെയും പരിസര പ്രദേശങ്ങളിലെയും പൊതു സ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫിസ് പരിസരങ്ങളിലുമായി പിതാവ്​ അനിൽകുമാറിന്‍റെ സഹായത്തോടെ അഞ്ഞൂറിലധികം മരങ്ങളാണ് കൊച്ചുമിടുക്കി നട്ടത്. കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തിലാണ് അഞ്ഞൂറാമത്തെ തൈ നട്ടത്. എല്‍.കെ.ജിയില്‍ പഠിക്കുമ്പോള്‍ പിതാവിന്‍റെ പ്രേരണയാലാണ് പൊതുയിടങ്ങളില്‍ തൈകള്‍ നടുന്ന സ്വഭാവം ശീലിച്ചത്. തുടര്‍ന്ന്​ കലക്​ടറേറ്റ്​, പൊലീസ് സ്റ്റേഷൻ, വിദ്യാലയ പരിസരങ്ങള്‍, പാതയോരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മരത്തൈ നട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.