മൂന്നാർ: ഇരവികുളം ദേശീയ പാർക്കിലെ ജൈവ കാർഷിക വിപണി ജനശ്രദ്ധ ആകർഷിക്കുന്നു. വിവിധ ആദിവാസി കുടികളിൽ ഉൽപാദിപ്പിക്കുന്ന ജൈവ ഉൽപന്നങ്ങൾ മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനാണ് വിൽപനക്ക് എത്തിച്ചിരിക്കുന്നത്. ഇടമലക്കുടി, ലക്കം കുടി, മറയൂർ കുടി എന്നിവിടങ്ങളിൽ ആദിവാസികൾ കൃഷി ചെയ്ത് ഉൽപാദിപ്പിക്കുന്ന ജൈവ വിഭവങ്ങളാണ് ഇരവികുളം ദേശീയ പാർക്കിലെ കച്ചവട കേന്ദ്രത്തിലുള്ളത്. വനം വകുപ്പിന്‍റെ വാഹനത്തിൽ സജ്ജമാക്കിയിരിക്കുന്ന കേന്ദ്രത്തിൽ തേൻ, തെള്ളി, ബട്ടർ ബീൻസ്, കൂർക്ക, ഏലയ്ക്ക, കുരുമുളക്, നെല്ലിക്ക എന്നിവയെല്ലാം വിൽപനക്കുണ്ട്. ഒരാഴ്ച്ച മുമ്പ് ആരംഭിച്ച കേന്ദ്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് വൈൽഡ് ലൈഫ് വാർഡൻ ജോബ് പറഞ്ഞു. ദിനേന 6000 രൂപ വരെ വിറ്റ് വരവുണ്ടെന്നും രണ്ട് കുടികളിൽനിന്നുള്ള ആദിവാസികൾക്ക് തൊഴിൽ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരവികുളം ദേശീയോദ്യാനം കാണാൻ എത്തുന്നവർക്ക് ജൈവ വിഭവങ്ങൾ കൂടി വാങ്ങാനുള്ള സൗകര്യം ലഭിച്ചതോടെ സന്ദർശകരും സന്തോഷത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.