'കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണം' നെടുങ്കണ്ടം: കര്‍ഷകര്‍ക്ക് ഭീഷണിയായ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് വാഴ, കപ്പ, കാച്ചില്‍, ചേന, ചേമ്പ് തുടങ്ങിയ കൃഷികള്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. പ്രധാന വരുമാനമാര്‍ഗമായ ഏലവും കാട്ടുപന്നികള്‍ വ്യാപകമായി നശിപ്പിക്കുകയാണ്. ജില്ല പ്രസിഡന്‍റ് സിബി മൂലേപറമ്പില്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ് ജോസുകുട്ടി വാണിയപുര അധ്യക്ഷതവഹിച്ചു. ജോസ് പൂവത്തുംമൂട്ടില്‍, ജോസ് പോത്താനിക്കാട്, കുര്യാച്ചന്‍ വള്ളിക്കാട്ട്, ജോര്‍ജ് ചവറപുഴ, അതുല്‍ ഡൊമിനിക്, ടോമിച്ചന്‍ പുലിക്കത്തുണ്ടി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.