ഹോട്ടൽ വ്യവസായം പ്രതിസന്ധിയിലെന്ന്​ അസോസിയേഷൻ

മൂന്നാർ: കോവിഡ് നിയന്ത്രണങ്ങളില്‍നിന്ന്​ ഹോട്ടലുകളെ ഒഴിവാക്കണമെന്ന്​ ഹോട്ടല്‍ ആൻഡ്​ റസ്‌റ്റാറന്‍റ്​ അസോസിയേഷന്‍. ജില്ലയിലെ ഹോട്ടല്‍ റസ്‌റ്റാറന്‍റ്​ വ്യവസായം കേവിഡ് മൂന്നാംതരംഗം കാരണം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. മൂന്നാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ഒരു അടച്ചിടലിനെ അതീജീവിക്കാനാവില്ല. കൂടുതല്‍ നിയന്ത്രണങ്ങളിൽനിന്ന്​ ഹോട്ടലുകളെ ഒഴിവാക്കെണമെന്നും ഹോട്ടല്‍ വ്യവസായത്തെ ആശ്രയിച്ച് കഴിയുന്നവരുടെ ക്ഷേമത്തിനായി സാമ്പത്തിക പാക്കേജുകളും പലിശരഹിത മൊറട്ടോറിയവും ഏര്‍പ്പെടുത്തണമെന്നും അസോ. ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.