കുട്ടികർഷകരുടെ വിളവെടുപ്പ്​ പാഠം

ചെറുതോണി: കഞ്ഞിക്കുഴി എസ്.എൻ ഹയർ സെക്കൻഡറി സ്ക്കൂളിലെ കുട്ടി കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. പഠനത്തോടൊപ്പം കൃഷിയും പദ്ധതി വിജയിച്ചതോടെ കുട്ടികൾ നേടിയത് നൂറുമേനി വിളവാണ്​. സ്​കൂൾ വളപ്പിൽ കാടുപിടിച്ച അരയേക്കർ മണ്ണ്​ കൃഷിയിടമാക്കി മാറ്റിയതിനുപിന്നിൽ സ്ക്കൂളിലെ പ്രഥമാധ്യാപിക മിനി ഗംഗാധരന്‍റെ പരി​ശ്രമം കൂടിയുണ്ട്. ഏഴുവർഷം മുമ്പ്​ പരിസ്ഥിതി സംരക്ഷണവും കൃഷി സംരക്ഷണവും മനസ്സിൽക്കണ്ട് കൃഷിയാരംഭിക്കുമ്പോൾ ടീച്ചർക്ക് ആശങ്കയായിരുന്നു മനസ്സിൽ. എസ്.പി.സി.സി.പി.ഒ ഷൈജു ചന്ദ്രശേഖരനും എം.എസ്. മിനിയും എസ്.പി.സി കാഡറ്റുകളും മുന്നോട്ടുവന്നതോടെ സ്ക്കൂൾ വളപ്പിൽ വാഴ, ചേന, കാച്ചി, ഇഞ്ചി, പയറും വഴുതനയും വെണ്ടയും കാബേജും കോളി ഫ്ലവറും തുടങ്ങിയ പച്ചക്കറികളാൽ സ്ക്കൂൾ വളപ്പ് സമൃദ്ധമായി. കുരുന്നു കൈകളിൽ പുസ്തകം മാത്രമല്ല കൃഷിയും ഇണങ്ങുമെന്ന്​ തെളിയിക്കുന്നതാണ്​ ഇപ്പോൾ നടക്കുന്ന വിളവെടുപ്പ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.