ഇടുക്കിയിലെ ഭൂപ്രശ്നം സങ്കീർണമാക്കരുത് -കെ.കെ. ശിവരാമൻ

തൊടുപുഴ: ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കരുതെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വന്നശേഷം 44,000 ത്തിൽ അധികം പേർക്ക് ഉപാധിരഹിത പട്ടയം നൽകിയിട്ടുണ്ട്. മറ്റ് നിരവധി നടപടികളും എൽ.ഡി.എഫ് സ്വീകരിച്ചു. എന്നാൽ, 1999ൽ പട്ടയമേളയിൽ​വെച്ച് വിതരണം ചെയ്ത 530 പട്ടയങ്ങൾ ഒറ്റയടിക്ക് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത് ഭൂവിഷയങ്ങൾ കൂടുതൽ സങ്കീർണമാക്കും. ഈ 530 പട്ടയങ്ങളും ഭൂപതിവ് കമ്മിറ്റി പരിശോധിച്ചതും കലക്​ടർ അംഗീകരിച്ചതുമാണ്. പട്ടയങ്ങൾ റദ്ദാക്കിയ നടപടി കൃഷിക്കാരെ കൂടുതൽ ആശങ്കയിലാക്കിയിരിക്കുകയാണ്. ഓരോ പട്ടയവും പ്രത്യേകം പ്രത്യേകം പരിശോധിച്ച് കള്ള പട്ടയമാണെന്ന് കണ്ടെത്തുന്നവ റദ്ദാക്കുകയാണ് വേണ്ടത്. അന്ന് പട്ടയം ലഭിച്ച പലരും മരിച്ചുപോകുകയും കുറേപ്പേർ പട്ടയ വസ്തു വിറ്റ് താമസം തന്നെ മാറ്റിയിട്ടുമുണ്ട്​. 23 വർഷം കഴിഞ്ഞ് എടുത്ത തീരുമാനം ദൗർഭാഗ്യകരമാണ്. ജില്ലയിൽ പരിഹാരം കണ്ടെത്തേണ്ട പ്രശ്നങ്ങൾ ഇനിയുമുണ്ട്. അടിമാലിയിലെ വൃന്ദാവൻ ലോഡ്ജിലിരുന്ന് ചില റവന്യൂ ഉദ്യേഗസ്ഥന്മാരും ഭൂ മാഫിയ വമ്പന്മാരും ചേർന്ന് ക്യത്രിമരേഖകൾ ഉണ്ടാക്കി നൂറുകണക്കിന് കള്ളപ്പട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. പള്ളിവാസൽ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ ഈ കള്ളപ്പട്ടയ ഭൂമിയിൽ ഏലത്തോട്ടങ്ങളും കാറ്ററിങ്​ കോളജുകളും എല്ലാം നിർമിച്ച് പ്രവർത്തിക്കുന്നുണ്ട്. 1996ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പാണ് ഇതെല്ലാം ഉണ്ടായിട്ടുള്ളത്. ഈ പട്ടയങ്ങളാണ് ആദ്യം റദ്ദാക്കേണ്ടത്. അടിയന്തര പരിഹാരം കാണേണ്ട ഇത്തരം വിഷയങ്ങൾ സമയബന്ധിതമായി പരിഹരിക്കേണ്ട നടപടി ആരംഭിക്കണമെന്ന് ശിവരാമൻ അഭ്യർഥിച്ചു. തേർഡ് ക്യാമ്പ് സ്​കൂളിൽ വേനൽക്കാല പച്ചക്കറി കൃഷിക്ക് തുടക്കം തൊടുപുഴ: സ്കൂൾ അടച്ചതോടെ തേർഡ് ക്യാമ്പ് ഗവ. എൽ.പി.എസ് സ്കൂളിൽ വേനൽക്കാല പച്ചക്കറി കൃഷിക്ക് തുടക്കംകുറിച്ചു. ക്യാരറ്റ്, ബീറ്റ്‌റൂട്ട്, കാബേജ്, പച്ചമുളക്, ഉരുളക്കിഴങ്ങ്, തക്കാളി, എന്നിവയൊക്കെ കാർഷിക ക്ലബിന്‍റെ നേതൃത്വത്തിൽ അധ്യാപകരും പി.ടി.എ അംഗങ്ങളും ചേർന്ന് വിതച്ചു. അമൃതം പച്ചക്കറി തോട്ടം ക്ലബിന് നേതൃത്വം നൽകുന്ന അധ്യാപകനായ മനുവിന്‍റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടന്നുവരുന്നത്. കൃഷിഭവനിൽനിന്ന് നൽകിയ തൈകളും മറ്റു പല സ്ഥലങ്ങളിൽനിന്ന്​ വാങ്ങിയ വിത്തുകളുമാണ് നട്ടത്. ​ യോഗം മാറ്റി ചെറുതോണി: കോവിഡ് വ്യാപനം മൂലം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ 27ന് പുറ്റടി വ്യാപാരഭവന്‍ ഹാളില്‍ കൂടുവാന്‍ നിശ്ചയിച്ചിരുന്ന കര്‍ഷകയൂനിയന്‍ ജില്ല കമ്മിറ്റി യോഗവും കര്‍ഷകമാര്‍ച്ചും മാറ്റിവെച്ചതായി സംസ്ഥാന പ്രസിഡന്‍റ്​ വര്‍ഗീസ് വെട്ടിയാങ്കല്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.