തൊടുപുഴ: രവീന്ദ്രന്‍ പട്ടയങ്ങള്‍ ഒന്നടങ്കം റദ്ദാക്കുന്നതിന്‍റെ മറവില്‍ സാധാരണക്കാരായ കുടിയേറ്റ കര്‍ഷകരെ ദ്രോഹിക്കരുതെന്ന് മുസ്‌ലിം ലീഗ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വന്‍കിട കൈയേറ്റക്കാര്‍ക്കും റിസോര്‍ട്ട് മാഫിയക്കുമെതിരെ നടപടിയെടുക്കേണ്ടതിനുപകരം എല്ലാ പട്ടയങ്ങളും റദ്ദാക്കിയതിനുപിന്നില്‍ ദുരൂഹതയുണ്ട്. കൈയേറ്റവും കുടിയേറ്റവും വേര്‍തിരിച്ചുവേണം തുടര്‍ നടപടി സ്വീകരിക്കാന്‍. നിയമവിധേയമായിട്ടല്ലാതെ പട്ടയം കരസ്ഥമാക്കി ഭൂമി കൈവശംവെച്ച് പാര്‍ട്ടി ഓഫസുകളടക്കം നിർമിച്ചവരെ സഹായിക്കാനാണ് സര്‍ക്കാര്‍ നീക്കം. സി.പി.എം ഓഫിസ് തൊടാന്‍ അനുവദിക്കില്ലെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ വെല്ലുവിളി ഇതാണ് സൂചിപ്പിക്കുന്നത്. വീണ്ടും പുതിയ അപേക്ഷ ക്ഷണിച്ച് അഴിമതിക്ക് കളമൊരുക്കുകയാണ് സര്‍ക്കാര്‍. രവീന്ദ്രന്‍ പട്ടയത്തിന്‍റെ നിയമസാധുതയടക്കം ജില്ലയിലെ പട്ടയപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇടതുസര്‍ക്കാര്‍ കുറ്റകരമായ വീഴ്ചയാണ് വരുത്തിയിട്ടുള്ളത്. ജില്ലയിലെ ഭൂ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന നടപടികളില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും അര്‍ഹരായവര്‍ക്ക് രവീന്ദ്രന്‍ പട്ടയം ക്രമപ്പെടുത്തിനല്‍കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലീം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എം.എ ഷുക്കൂര്‍, ജില്ല പ്രസിഡന്‍റ് എം.എസ്. മുഹമ്മദ്, ജന. സെക്രട്ടറി പി.എം. അബ്ബാസ്, ട്രഷറര്‍ കെ.എസ്. സിയാദ് എന്നിവര്‍ ആവശ്യപ്പെട്ടു. ശശികുമാർ അനുസ്മരണം തൊടുപുഴ: എൻ.ടി.ടി സ്കൂൾ, ഡബ്ല്യു.ഐ സ്കൂൾ, ഓസ്കാർ ഗ്രാഫിക്സ് എന്നിവയുടെ സ്ഥാപകൻ ശശികുമാർ മണ്ഡപത്തിൽ അനുസ്മരണം നടന്നു. മുൻ മുനിസിപ്പൽ ചെയർമാൻ മനോഹർ നടുവിലേടത്ത് ഉദ്ഘാടനം ചെയ്തു. മോളി ജോൺ, അഡ്വ. സ്മിത ഗിരീഷ്, മിനി സനൽ, ഷർമിള ജേക്കബ്, സൈനബ എന്നിവർ സംസാരിച്ചു. വൽസല ശശികുമാർ നന്ദിപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.