ചിലർ സൂപ്പർ ഡി.ജി.പി ചമഞ്ഞ്​ ഭരണം നടത്തുന്നു -പോപുലർ ഫ്രണ്ട്

ചിലർ സൂപ്പർ ഡി.ജി.പി ചമഞ്ഞ്​ ഭരണം നടത്തുന്നു -പോപുലർ ഫ്രണ്ട് കട്ടപ്പന: കേരളത്തിൽ ഡി.ജി.പിക്ക് താഴെയുള്ള ചിലർ സൂപ്പർ ഡി.ജി.പി ചമഞ്ഞ്​ ആഭ്യന്തര വകുപ്പ് ഭരിക്കുകയാണെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്‌ സി.പി. മുഹമ്മദ് ബഷീർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആഭ്യന്തര വകുപ്പ് ആർ. എസ്.എസി‍ന്‍റെ പിടിയിലാണ്. ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പേരിൽ കട്ടപ്പനയിലെ പോപുലർ ഫ്രണ്ട് പ്രവർത്തകൻ ഉസ്മാൻ ഹമീദിനെ അറസ്റ്റ്‌ ചെയ്ത നടപടി അന്യായമായിരുന്നു. ആർ.എസ്.എസിനെ വിമർശിച്ചതിനാണ്​ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ്​ ചെയ്തത്​. ആർ.എസ്.എസിന് എതിരെ പറഞ്ഞാൽ കേസെടുക്കുകയാണ്. പൊലീസിൽ 'തത്ത്വമസി' എന്ന പേരിൽ ആർ.എസ്.എസ് ഗ്രൂപ് പ്രവർത്തിക്കുന്നുണ്ട്. വിദ്വേഷപ്രചാരണം നടത്തുന്ന സംഘ്​പരിവാർ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നില്ല. സംഘ്​പരിവാറിന് ആഭ്യന്തര വകുപ്പ് ഇടതുസർക്കാർ പാട്ടത്തിന് നൽകിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സെക്രട്ടറി സി.എ. റഊഫ്, ജില്ല സെക്രട്ടറി ടി.എ. നൗഷാദ്, ഉസ്മാൻ ഹമീദ് എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.