മൂലമറ്റം: . മൂലമറ്റം ആശ്രമം ഭാഗത്ത് പുറംചിറയിൽ ജോസിനാണ് (72) പരിക്കേറ്റത്. ഇയാളെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടു. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെ മൂലമറ്റം ഈസ്റ്റ് ലൂർദ്മൗണ്ട് പള്ളിയിലേക്ക് പോകുംവഴിയാണ് കാട്ടുപന്നി ആക്രമിച്ചത്. 200 കിലോ തൂക്കംവരുന്ന കാട്ടുപന്നിയായിരുന്നു അക്രമണം നടത്തിയത്. ഈ പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണം പതിവാണ്. റബർ തോട്ടങ്ങളിലും കാട്ടുപന്നികൾ കൂട്ടമായി എത്താറുള്ളതായി നാട്ടുകാർ പറയുന്നു. പലപ്പോഴും പുലർച്ച റബർ വെട്ടാനെത്തുമ്പോൾ കാട്ടുപന്നികൾ തോട്ടത്തിലെത്താറുണ്ടെന്നും ഈ സമയം റബർ മരത്തിൽ കയറി രക്ഷപ്പെടുകയാണ് പതിവെന്നും ജോലിക്കാർ പറഞ്ഞു. പന്നിയെ വെടിവെക്കാൻ ലൈസൻസ് കൊടുത്തിട്ടുണ്ടെങ്കിലും നടപടിയില്ല. കൂടുതൽ കർഷകർക്ക് പന്നിയെ വെടിവെച്ചുകൊല്ലാനുള്ള അനുമതി നൽകണമെന്നാണ് നാട്ടുകാർ പറയുന്നത്. കാട്ടുപന്നി ശല്യം രൂക്ഷം; വ്യാപക കൃഷിനാശം മുട്ടം: കൂട്ടമായി പറമ്പിലേക്കെത്തുന്ന കാട്ടുപന്നികൾ കൃഷി പൂർണമായും നശിപ്പിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം രാത്രി മുട്ടം സ്വദേശി ചാമക്കാലയിൽ മാത്യു ജോസഫിന്‍റെ രണ്ട് ഏക്കർ സ്ഥലത്തെ പൈനാപ്പിൾ പൂർണമായും നശിപ്പിച്ചു. പൈനാപ്പിളിന്‍റെ കൂമ്പ് തിന്നുകയാണ് ചെയ്യുന്നത്. കൂമ്പ് നശിച്ചാൽ പൈനാപ്പിൾ നശിച്ചുപോകും. ശല്യം വർധിക്കുമ്പോഴും വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് മുട്ടത്തെ കർഷകർ പറയുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൃഷിവകുപ്പിലും സർക്കാറിലും പരാതി നൽകിയാലും നഷ്ടപരിഹാരം ലഭിക്കുന്നില്ല. കൂട്ടമായി എത്തുന്ന കാട്ടുപന്നികൾ കൃഷിയിടം മുഴുവൻ ഉഴുതുമറിച്ചിടുന്ന അവസ്ഥയാണ്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഓരോ ദിവസവും കർഷകർക്ക് ഉണ്ടാവുന്നത്. അടിയന്തരമായി സർക്കാറും വനംവകുപ്പും പന്നിശല്യത്തിനെതിരെ നടപടിയെടുക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നുമാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.