രാജാക്കാട് പോഷകാഹാര പദ്ധതി നിലച്ചിട്ട് ആറുമാസം

അടിമാലി: രാജാക്കാട് ഗ്രാമപഞ്ചായത്തിലെ കൗമാര പെൺകുട്ടികൾക്കുള്ള പോഷകാഹാര പദ്ധതി നിലച്ചിട്ട് ആറുമാസം. കഴിഞ്ഞ ജൂലൈ വരെയാണ് പദ്ധതി പ്രകാരം ഭക്ഷ്യവസ്തുക്കൾ ലഭിച്ചത്. റാഗിപ്പൊടി, ശർക്കര, ചില അവസരങ്ങളിൽ നിലക്കടല എന്നിവയാണ് അംഗൻവാടികൾ വഴി വിതരണം ചെയ്യുന്നത്. 14 മുതൽ 18 വയസ്സുവരെയുളള പെൺകുട്ടികൾക്കാണ് ഇവ നൽകുന്നത്. രാജകുമാരി ഐ.സി.ഡി.എസ് ഓഫിസിന് കീഴിൽ പ്രവർത്തിക്കുന്ന 44 അംഗൻവാടികളിൽ രാജാക്കാട് ഗ്രാമപഞ്ചായത്തിലെ 22 അംഗൻവാടിയിലാണ് പോഷകാഹാര വിതരണം തടസ്സപ്പെട്ടത്. രാജകുമാരി പഞ്ചായത്തിലെ എല്ലാ അംഗൻവാടിയിലും ഡിസംബർ വരെ മുടക്കമില്ലാതെ വിതരണം ചെയ്തപ്പോഴാണ് ഫണ്ട് ലഭ്യമാക്കാത്തതിനാൽ രാജാക്കാട് പഞ്ചായത്തിൽ പദ്ധതി മുടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.