കട്ടപ്പന: . അണക്കരയിൽ കേന്ദ്രസർക്കാറിന്‍റെയും യു.എൻ.ഡി.പിയുടെയും സഹായത്തോടെ നടപ്പാക്കിയ സ്പൈസ് ടൂറിസം സർക്യൂട്ട് പദ്ധതിയാണ് എങ്ങുമെത്താതെ നിലച്ചത്. ലക്ഷങ്ങൾ ചെലവാക്കി പദ്ധതിക്കായി നിർമിച്ച കെട്ടിടങ്ങളും മറ്റും കാടുകയറി നശിക്കുകയാണ്. പദ്ധതി നഷ്ടപ്പെടാൻ കാരണം അഴിമതിയാണെന്ന് ആരോപിച്ച് ബി.ജെ.പി പ്രവർത്തകരും രംഗത്തുണ്ട്. 20 സംസ്ഥാനത്തെ 36 കേന്ദ്രത്തിലാണ് യു.എൻ.ഡി.പി ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പാക്കിയത്. ഓരോ സ്ഥലത്തെയും പ്രകൃതിദത്തമായ സൗകര്യങ്ങളും കൃഷിയും സംസ്കാരവുമൊക്കെ സഞ്ചാരികൾക്ക് മനസ്സിലാക്കി നൽകുകയും അതുവഴി തദ്ദേശീയരുടെ വരുമാനം വർധിപ്പിക്കുകയുമായിരുന്നു ലക്ഷ്യം. അണക്കരയിൽ സുഗന്ധ വ്യഞ്ജന ടൂറിസം സർക്യൂട്ടിന് 70 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. കൃഷി ഓഫിസറുടെ മേൽനോട്ടത്തിൽ വിമൻ ഇൻ അഗ്രികൾചർ എന്ന സംഘടനയാണ് പദ്ധതി നടപ്പാക്കിയത്. ലഭിച്ച തുക ഉപയോഗിച്ച് നാല് കെട്ടിടങ്ങൾ പൂര്‍ത്തിയാക്കി. ഇതിൽ രണ്ടെണ്ണം വർഷങ്ങളായി കാടുകയറിക്കിടക്കുകയാണ്. അണക്കരക്ക് സമീപം നിർമാണം ആരംഭിച്ച ഇൻഫർമേഷൻ സൻെററിന്റെ പണികൾ പാതിവഴിയിൽ നിലച്ചു. രണ്ടുപേർ സൗജന്യമായി നൽകിയ സ്ഥലമാണിത്. പദ്ധതി നഷ്ടപ്പെടുത്തിയതിന്‍റെ ഉത്തരവാദിത്തം ചക്കുപള്ളം പഞ്ചായത്തിലെ ഭരണ -പ്രതിപക്ഷ കക്ഷികൾക്ക് ആണെന്ന് ബി.ജെ.പി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അമ്പിയിൽ മുരുകൻ ആരോപിച്ചു. ടൂറിസം വകുപ്പിനും ഡി.ടി.പി.സിക്കുമായി പദ്ധതി കൈമാറിയതോടെയാണ് പ്രവർത്തനങ്ങൾ നിലച്ചത്. ഫോട്ടോ: അണക്കരയിൽ നിർമാണം നിലച്ച സ്പൈസ് ടൂറിസം സർക്യൂട്ട് പദ്ധതിയുടെ കെട്ടിടഭാഗങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.