ധീരജ്​ വധം: പ്രതികൾക്കെതിരെ രോഷം

ചെറുതോണി: ധീരജ് വധക്കേസിലെ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകും മുമ്പ് വൈദ്യ പരിശോധനക്കായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ ജനരോഷം. സി.പി.എം അനുകൂലികളായ ചിലർ അസഭ്യവർഷവുമായി പ്രതികളെ ആക്രമിക്കാൻ പിന്നാലെ ഓടിയെത്തി. ഇടുക്കി സർക്കിൾ ഇൻസ്പെക്ടർ ബി. ജയന്‍റെ നേതൃത്വത്തിൽ കുടുതൽ പൊലീസ് സ്ഥലത്തെത്തിയശേഷമാണ് പ്രതികളെ പുറത്തിറക്കിയത്. പൊലീസ് പ്രതികൾക്കുചുറ്റും വലയം​ചെയ്ത്​ പൊലീസ്​ വാഹനത്തിൽ കയറ്റിയാണ് ആക്രമണത്തിൽനിന്ന്​ രക്ഷിച്ചത്. ​ചിത്രം - TDL PRATHIKAL ഇടുക്കി ഗവ. എൻജിനീയറിങ്​ കോളജ്​ വിദ്യാർഥി ധീരജ്​ വധക്കേസിലെ പ്രതികളെ തെളിവെടുപ്പിന്​ എത്തിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.