കോവിഡും കണ്ടക്ടർ ക്ഷാമവും; കെ.എസ്.ആർ.ടി.സി സർവിസ്​ വെട്ടിക്കുറക്കുന്നു

മൂലമറ്റം: കോവിഡും കണ്ടക്ടർമാരുടെ കുറവും മൂലം മൂലമറ്റം കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിങ് സെന്‍ററിൽ ബസ് സർവിസ്​വെട്ടിക്കുക്കുന്നു. 10 കണ്ടക്ടർമാരുടെ കുറവാണ് മൂലമറ്റത്തുള്ളത്. ഇതിനുപുറമെ 12 പേർക്ക് കോവിഡ് കൂടി ബാധിച്ചു. പ്രതിദിനം 25 ബസുകൾ വരെ സർവിസ് നടത്തിയിരുന്ന ഇവിടെ ഇപ്പോൾ 12 ബസുകൾ മാത്രമാണ് സർവിസിന്​ അയക്കുന്നത്. ഗ്രാമീണ മേഖലയിൽ മിക്ക ബസുകളും സർവിസ് മുടങ്ങുന്നത് പതിവായി. നല്ല വരുമാനം ഉണ്ടായിരുന്ന കോഴിക്കോട് -കൂമ്പാറ സർവിസ് നിലച്ചിട്ട് ആഴ്ചകളായി. ഇതോടൊപ്പം പ്രധാനപ്പെട്ട പല സർവിസുകളും മുടങ്ങി. ഇതോടൊപ്പം സർവിസ്​ മുടങ്ങുന്നത് ഡിപ്പോയുടെ വരുമാനത്തെയും ബാധിക്കും. വരവ് കുറഞ്ഞാൽ മൂലമറ്റത്തെ ഓപറേറ്റിങ് സെന്‍റർ പദവി നഷ്ടപ്പെടുന്നതിനും സെന്‍റർ പൂട്ടി ബസ് സ്റ്റാൻഡ് മാത്രമായി മാറുന്നതിനും കാരണമാകും. ഇതിന്‍റെ ഭാഗമായാണ് മൂലമറ്റത്ത് റീജനൽ വർക്​ഷോപ് പ്രവർത്തനം തുടങ്ങിയത് എന്നാണ് സൂചന. ഘട്ടംഘട്ടമായി ഡിപ്പോ നിർത്തലാക്കി മൂലമറ്റം കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സ്റ്റേഷൻ വർക്​ഷോപ്പായി മാറുന്ന കാലം വിദൂരമല്ലെന്നാണ് ചില ജീവനക്കാർ തന്നെ പറയുന്നത്. ബസ് സർവിസ്​ പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.