തൊടുപുഴ: ജില്ല ലൈബ്രറി കൗണ്‍സിൽ പ്രശസ്ത സാഹിത്യകാരന്മാരെയും നിരൂപകരെയും പങ്കെടുപ്പിച്ച് 35 വയസ്സിനു താഴെയുള്ള 30 നവാഗത എഴുത്തുകാര്‍ക്കായി രണ്ടുദിവസത്തെ സാഹിത്യക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ചിൽ ചിന്നാര്‍ വാഗമണിലായിരിക്കും ക്യാമ്പ്. പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം അവരുടെ ഒരു കൃതി സഹിതം ഫെബ്രുവരി 15നകം സെക്രട്ടറി, ഇടുക്കി ജില്ല ലൈബ്രറി കൗണ്‍സില്‍, മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ലക്‌സ്, മാര്‍ക്കറ്റ് റോഡ്, തൊടുപുഴ -685 584 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷഫോറം താലൂക്ക് -ജില്ല ഓഫിസുകളില്‍ ലഭിക്കും. ഫോണ്‍: 04862-220432. ധീരജ് വധം: സി.പി.എമ്മിന്‍റേത് പകപോക്കൽ രാഷ്ട്രീയം -കെ.എസ്.യു ഇടുക്കി: ധീരജ് വധക്കേസുമായി ബന്ധപ്പെട്ട് പൊലീസിന്‍റെ തിരക്കഥയിൽ വിരിയുന്നത് സി.പി.എമ്മിന്‍റെ പകപോക്കൽ രാഷ്ട്രീയമെന്ന് കെ.എസ്.യു ജില്ല പ്രസിഡന്‍റ് ടോണി തോമസ്. സംഭവ സമയം സ്ഥലത്തില്ലാതിരുന്നവരെയും സംഭവുമായി പുലബന്ധം പോലുമില്ലാത്തവരെയും പ്രതിപ്പട്ടികയിൽ ചേർക്കുകയാണ്. ജനസ്വാധീനമുള്ള യുവനേതാക്കളെ കൊലക്കേസിൽപ്പെടുത്തി പ്രതിച്ഛായ നഷ്ടപ്പെടുത്തി സംഘടനയെ തകർക്കുകയെന്നതാണ് സി.പി.എം അജണ്ട. തെളിവുകൾ അനുകൂലമായിട്ടും നീതിപൂർവം അന്വേഷിക്കാൻ പൊലീസ് തയാറാകുന്നില്ല. നിരപരാധികളെ കൊലക്കേസ് പ്രതികളാക്കി നേട്ടമുണ്ടാക്കാനുള്ള നികൃഷ്ട രാഷ്ട്രീയത്തെ നിയമപരമായും സംഘടനപരമായും നേരിടുമെന്നും ടോണി തോമസ് പറഞ്ഞു. മനുഷ്യാവകാശ കമീഷൻ സിറ്റിങ് റദ്ദാക്കി തൊടുപുഴ: കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ജനുവരി 21ന് തൊടുപുഴ പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ നടത്താനിരുന്ന സിറ്റിങ് റദ്ദാക്കിയതായി കമീഷൻ അറിയിച്ചു. റിപ്പോർട്ട്, റിപ്പോർട്ടിന്മേലുള്ള ആക്ഷേപം തുടങ്ങിയവ തപാൽ വഴിയോ ഇ-മെയിൽ വഴിയോ കമീഷൻ ഓഫിസിലേക്ക് അയക്കാം. പുതിയ തീയതി പിന്നീട് അറിയിക്കും. ഇ-മെയിൽ hrckeralatvm@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.