തൊടുപുഴ-ആനക്കയം റൂട്ടില്‍ യാത്രദുരിതം

തൊടുപുഴ: കാരിക്കോട്-അഞ്ചിരി-ആനക്കയം റൂട്ടില്‍ സ്വകാര്യ ബസ് പതിവായി ട്രിപ്പ്​ മുടക്കുന്നതായി പരാതി. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ യാത്രക്കാരാണ് ഇതുമൂലം വലിയ ബുദ്ധിമുട്ടിലായിരിക്കുന്നത്. നേരത്തേ ഇതു വഴി ആറ്​ ട്രിപ്പുകള്‍ നടത്തിയിരുന്ന സ്വകാര്യ ബസ് കഴിഞ്ഞ മാസം കുറെ ട്രിപ്പുകള്‍ ഇഞ്ചിയാനി വഴിയാക്കി. ഇതിനു പുറമെ അഞ്ചിരി റൂട്ട്​ വഴിയുള്ള പല ട്രിപ്പുകളും ഓടിക്കുന്നുമില്ല. ഇപ്പോള്‍ ഇഞ്ചിയാനി വഴിയുള്ള ഏക സ്വകാര്യ ബസ് മാത്രമാണ് ഈ റൂട്ടില്‍ യാത്രക്കാരുടെ ആശ്രയം. സ്‌കൂള്‍ സമയത്ത് തിരക്കുമൂലം യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. കോവിഡ് നിലനില്‍ക്കുന്നതിനിടെയാണ് ബസില്‍ തിങ്ങിനിറഞ്ഞ് യാത്രക്കാരുമായി സര്‍വിസ്. നേരത്തേ ഈ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് നടത്തിയിരുന്നു. എന്നാല്‍, കോവിഡ് വ്യാപനം കൂടിയതോടെ നിര്‍ത്തി. ഇതിനിടെ മൂലമറ്റം ഡിപ്പോയില്‍നിന്ന്​ ഒരു മാസം മുമ്പ് രാവിലെയും വൈകുന്നേരവുമായി ഓരോ ട്രിപ്പ് ആരംഭിച്ചിരുന്നു. മൂന്നു ദിവസം ഓടിയ ബസ് നഷ്ടക്കണക്ക് പറഞ്ഞ് അധികൃതര്‍ നിര്‍ത്തലാക്കി. ഈ റൂട്ടിലെ യാത്രക്ലേശം പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ പുനരാരംഭിക്കണമെന്നാണ്​ നാട്ടുകാരുടെ ആവശ്യം. എൻ.ജി.ഒ യൂനിയൻ വെബിനാർ ചെറുതോണി: എൻ.ജി.ഒ യൂനിയൻ ജില്ല വനിത സബ്കമ്മിറ്റി നേതൃത്വത്തിൽ 'സ്ത്രീപക്ഷകേരളം സുരക്ഷിതകേരളം' വെബിനാർ നടത്തി. കുടുംബങ്ങളിലെ ഉത്തരവാദിത്തവും തൊഴിടങ്ങളിലെ ഉത്തരവാദിത്തവും ഒരേപോലെ നിർവഹിക്കേണ്ടിവരുന്ന സ്ത്രീ ജീവനക്കാർ ഒട്ടേറെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതായി വെബിനാർ ചൂണ്ടിക്കാട്ടി. ജനാധിപത്യ മഹിള അസോ. ജില്ല സെക്രട്ടറി ഷൈലജ സുരേന്ദ്രൻ വെബിനാർ ഉദ്ഘാടനം ചെയ്തു. യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ്. ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തി. യൂനിയൻ ജില്ല പ്രസിഡന്‍റ്​ കെ.കെ. പ്രസുഭകുമാർ അധ്യക്ഷതവഹിച്ചു. സി.എസ്. മഹേഷ്, നീന ഭാസ്കരൻ എന്നിവർ സംസാരിച്ചു. എസ്. സുനിൽകുമാർ സ്വാഗതവും എം.ആർ. രജനി നന്ദിയും പറഞ്ഞു TDL NGOU എൻ.ജി.ഒ യൂനിയൻ വനിത വെബിനാർ ജനാധിപത്യ മഹിള അസോ. ജില്ല സെക്രട്ടറി ഷൈലജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.