മൂന്നാര്‍: മുസ്‌ലിം ഐക്യം നഷ്ടപ്പെടുത്തി മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കാനുള്ള ശ്രമമാണ് സി.പി.എമ്മും സംസ്ഥാന സര്‍ക്കാറും നടത്തുന്നതെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന എക്‌സിക്യൂട്ടിവ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എം.എ. സലാം, സെക്രട്ടറി ടി.എം. സലീം എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ പി.ഇസ്മായില്‍, വൈസ് പ്രസിഡന്‍റുമാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്‌റഫ് എടനീര്‍, കെ.എ. മാഹീന്‍, സെക്രട്ടറിമാരായ സി.കെ. മുഹമ്മദലി, നസീര്‍ കാര്യറ, ഗഫൂര്‍ കോല്‍കളത്തില്‍, ടി.പി.എം. ജിഷാന്‍ വിവിധ പദ്ധതികള്‍ അവതരിപ്പിച്ചു. എം.എസ്.എഫ് ദേശീയ പ്രസിഡന്‍റ് ടി.പി. അഷ്‌റഫലി, സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ്, ലീഗ് കൊല്ലം ജില്ല ജനറല്‍ സെക്രട്ടറി സുല്‍ഫീക്കര്‍ സലാം, എറണാകുളം ജില്ല വര്‍ക്കിങ് പ്രസിഡന്‍റ് വി.ഇ. അബ്ദുൽ ഗഫൂര്‍, ഇടുക്കി ജില്ല ട്രഷറര്‍ കെ.എസ്. സിയാദ് എന്നിവർ ക്യാമ്പിനെ അഭിവാദ്യം ചെയ്തു. TDL MYL സൂര്യനെല്ലിയില്‍ നടന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന എക്‌സിക്യൂട്ടിവ് ക്യാമ്പ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു സൗജന്യ ഓൺലൈൻ പരിശീലനം തൊടുപുഴ: വാഗമൺ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പരിശീലനം നൽകുന്നു. കറവപ്പശു പരിപാലനം, ആട് വളർത്തൽ, മുട്ടക്കോഴി വളർത്തൽ, ഇറച്ചിക്കോഴി വളർത്തൽ എന്നീ വിഷയങ്ങളിലാണ് പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ളവർ പേര്, വിലാസം, പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ട്രെയിനിങ് എന്നീ വിവരങ്ങൾ 9446131618/9946485058 എന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്യണം. പരിശീലനത്തിന്റെ ദിവസവും സമയവും പിന്നീട് പരിശീലന കേന്ദ്രത്തിൽനിന്ന് വിളിച്ചറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.