ദേവാലയ കൂദാശയും തിരുനാൾ ആഘോഷവും

കട്ടപ്പന: ഉപ്പുതറ സെന്‍റ്​ തോമസ് ഓർത്തഡോക്സ്​ പള്ളിയുടെ പുതിയ ദേവാലയ കൂദാശയും മുന്നിന്മേൽ കുർബാനയും തിരുനാൾ ആഘോഷവും 19, 20 തീയതികളിൽ നടക്കുമെന്ന് വികാരി ഫാ. സാജോ ജോഷ്വ മാത്യു അറിയിച്ചു. 1982 നിർമിച്ച പഴയ ദേവാലയം ജീർണിക്കുകയും മലയോര ഹൈവേയുടെ നിർമാണത്തോടെ പൊളിച്ചുമാറ്റേണ്ടിവരുകയും ചെയ്​ത സാഹചര്യത്തിലാണ് ഒരുകോടി ചെലവിട്ട്​ പുതിയ ദേവാലയം നിർമിച്ചത്​. ബസേലിയോസ്‌ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ മുഖ്യ കാർമികത്തിൽ ദേവാലയ കുദാശയുടെ ഒന്നാം ഭാഗം നടക്കും. 20ന് രാവിലെ പ്രഭാത നമസ്കാരത്തിനുശേഷം ദേവാലയ കൂദാശയുടെ രണ്ടാം ഭാഗവും നടക്കും. 11ന് നടക്കുന്ന സമ്മേളനം ബസേലിയോസ്‌ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഉദ്​ഘാടനം ചെയ്യും. ഡോ. ജോഷ്വ മാർ നിക്കോദിമോസ് അധ്യക്ഷതവഹിക്കും. ഫോട്ടോ. ഉപ്പുതറ സെന്‍റ്​ തോമസ് ഓർത്തഡോക്സ് ദേവാലയം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.