അടിമാലി: രാജാക്കാട് ലയൺസ് ക്ലബിന്‍റെ നേതൃത്വത്തിൽ മമ്മട്ടിക്കാനത്ത് നിർമാണം പൂർത്തിയാക്കിയ ഭവനസമുച്ചയത്തിന്‍റെ താക്കോൽദാനം ലയൺസ് ഇന്‍റർനാഷനൽ ഡയറക്ടർ വി.പി. നന്ദകുമാർ നിർവഹിച്ചു. പ്രളയത്തിൽ വീട് തകർന്നവരും വാസയോഗ്യമായ വീടില്ലാത്തവരുമായ വിവിധ പഞ്ചായത്തുകളിലുള്ള എട്ട് കുടുംബങ്ങൾക്കാണ് ഒറ്റ കോമ്പൗണ്ടിൽ വീട് നിർമിച്ചുനൽകിയത്. ലയൺസ് 318 സി ഡിസ്ട്രിക്റ്റ് ഗവർണർ വി.സി ജെയിംസ് അധ്യക്ഷത വഹിച്ചു. മുരുകൻ മുഖ്യപ്രഭാഷണം നടത്തി. എ.വി. വാമനകുമാർ പദ്ധതി വിശദീകരിച്ചു. ഷൈനു സുകേഷ്, ജയിംസ് മാത്യു, ഒ.ജെ. ബേബിച്ചൻ, എ. ഹംസ, ടി.എസ്. സുർജിത്, കെ.പി. ജെയിൻ, ജെയിൻ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി. idl adi 2 lion ചിത്രം : ലയൺസ് ക്ലബ് മമ്മട്ടിക്കാനത്ത് നിർമിച്ച ഭവന സമുച്ചയത്തിന്‍റെ താക്കോൽദാനം വി.പി. നന്ദകുമാർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.