മാട്ടുതാവളം പാടശേഖരത്ത് കൊയ്ത്തുത്സവം

ഉപ്പുതറ സഹ. ബാങ്കാണ്​ കൃഷിയിറക്കിയത് കട്ടപ്പന: ഉപ്പുതറ നടന്നു. സുഭിക്ഷ കേരളം പദ്ധതി പ്രകാരമാണ് ഉപ്പുതറ സർവിസ് സഹകരണ ബാങ്ക് മാട്ടുതാവളം പാടശേഖരത്ത് കൃഷിയിറക്കിയത്. നാല് ഏക്കർ പാടത്ത് അത്യുൽപാദനശേഷിയുള്ള ഓണം നെൽവിത്തുകളാണ് വിതച്ചിരുന്നത്. ഉപ്പുതറ പഞ്ചായത്ത് പ്രസിഡൻറ് കെ.ജെ. ജയിംസ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. തൊഴിലാളിക്ഷാമം അടക്കം പല പ്രതിസന്ധികളും ഉടലെടുത്തതോടെ വർഷങ്ങൾക്കുമുമ്പ് തന്നെ ഹൈറേഞ്ചിൽനിന്ന്​ നെൽകൃഷി പടി ഇറങ്ങിയിരുന്നു. എന്നാൽ, നെൽകൃഷിയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയും ഒപ്പം കേരളത്തിന്‍റെ കാർഷിക തനിമ പുതുതലമുറക്ക്​ പകർന്നുനൽകുകയുമാണ് സഹകരണ ബാങ്കിന്‍റെ ലക്ഷ്യം. മാട്ടുതാവളം മൈലാടുംപാറ ജോസുകുട്ടി, തോമസുകുട്ടി എന്നിവരുടെ നാലര ഏക്കർ പാടശേഖരത്താണ് കൃഷി നടത്തുന്നത്, കഴിഞ്ഞ വർഷവും സഹകരണ ബാങ്ക് ഇവിടെ നെൽ കൃഷി നടത്തിയിരുന്നു. കാലാവസ്ഥ വ്യതിയാനം കൃഷിക്ക് തിരിച്ചടി ആയെങ്കിലും മികച്ച വിളവ് തന്നെയാണ് ഈ വർഷവും ലഭിച്ചത്. കൊയ്ത്തുത്സവത്തിന്‍റെ ഉദ്ഘാടന യോഗത്തിൽ സഹകരണ ബാങ്ക് പ്രസിഡൻറ് സജിമോൻ ടൈറ്റസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ വി.പി. ജോൺ, സെക്രട്ടറി എ. സൈമൺ, എം.എ. സുനിൽ, ഇ.പി. പുഷ്കരൻ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: ഉപ്പുതറ മാട്ടുതാവളം പാടശേഖരത്ത് നടന്ന കൊയ്ത്തുത്സവം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.