ദേവികുളത്ത് കാർ മറിഞ്ഞു; ആർക്കും പരിക്കില്ല

മൂന്നാർ: കൊച്ചി-ധനുഷ്​കോടി ദേശീയപാതയിൽ നിയന്ത്രണംവിട്ട് കാർ 20 അടി താഴ്ചയിലേയ്ക്ക് മറിഞ്ഞു. ദേവികുളം ഇരച്ചിൽപാറക്ക്​ സമിപം തിങ്കളാഴ്ച പുലർച്ച നാല് മണിയോടെയാണ്​ കാർ അപകടത്തിൽപ്പെട്ടത്. പെരിന്തൽമണ്ണ സ്വദേശികൾ സഞ്ചരിച്ച കാറാണ് മറിഞ്ഞത്. റോഡരികിൽ നിർത്തിയിട്ട റേഷൻ വ്യാപാരി രാജയുടെ മാരുതിവാനിൽ ഇടിച്ച് വാഹനത്തിന്‍റെ വേഗത കുറഞ്ഞതാണ് യാത്രക്കാർക്ക്​ രക്ഷയായത്. റോഡരികിലെ കെട്ടിടത്തിനും കേടുപാട്​ സംഭവിച്ചിട്ടുണ്ട്. അടുത്ത കാലത്ത് റോഡി​ന്‍റെ വിതികൂടിയതോടെ വാഹനങ്ങൾ അമിതവേഗതയിൽ പോകുന്നത് നിരവധി അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അപകടസാധ്യത സ്ഥലങ്ങളിൽ റോഡിന്‍റെ ഇരുവശത്തും സംരക്ഷണ ഭിത്തി നിർമിക്കണമെന്ന ആവശ്യം ശക്തമാണ്​. ചിത്രം 1 ദേവികുളത്ത് മറിഞ്ഞ കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.