വഖഫ് വിഷയത്തില്‍ ലക്ഷ്യംകാണും വരെ പോരാട്ടം -പി.എം.എ. സലാം

തൊടുപുഴ: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതിനെതിരെ മുസ്​ലിം ലീഗ് ആരംഭിച്ച പ്രക്ഷോഭം ലക്ഷ്യംകാണും വരെ തുടരുമെന്ന് മുസ്​ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.എം.എ. സലാം. അവകാശ സംരക്ഷണത്തിനായുള്ള പോരാട്ടത്തില്‍ മുസ് ലിം ലീഗിന്‍റെ രാഷ്ട്രീയ പ്രസക്തി വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു. മുസ്​ലിം ലീഗ് ജില്ല നേതൃയോഗം തൊടുപുഴ ലബ്ബാസാഹിബ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല വൈസ് പ്രസിഡന്‍റ്​ എസ്.എം. ഷരീഫ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എം. സാദിഖലി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ടി.എം. സലിം, കെ.എം.എ. ഷുക്കൂര്‍, പി.എം. അബ്ബാസ് , കെ.എസ്. സിയാദ് സംസാരിച്ചു. സംഘടന ശാക്തീകരണത്തിന്‍റെ ഭാഗമായി കെ.എം.എ. ഷുക്കൂര്‍ കണ്‍വീനറായി ജില്ല സ്റ്റിയറിങ്​ കമ്മിറ്റിക്ക് രൂപംനല്‍കി. കമ്മിറ്റി അംഗങ്ങള്‍: എം.എസ്. മുഹമ്മദ്, പി.എം. അബ്ബാസ്, കെ.എസ്. സിയാദ്, എസ്.എം. ഷരീഫ്, സലിം കൈപ്പാടം, ടി.എസ്. ഷംസുദീന്‍, ടി.കെ. നവാസ്, കെ.എം. ഖാദര്‍കുഞ്ഞ്, പി.പി. അസീസ്. TDL IUML മുസ്​ലിം ലീഗ് ഇടുക്കി ജില്ല നേതൃയോഗം സംസ്ഥാന ജന.സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.