ഉപ്പുകുന്ന് പരിധിയിലായി; ഉടനെ മൂലക്കാടും

ഉടുമ്പന്നൂർ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഉപ്പുകുന്ന് മേഖല മൊബൈൽ പരിധിയിലായി. ഉടൻതന്നെ മൂലക്കാടും മൊബൈൽ പരിധിയിലാകും. കോവിഡിനെത്തുടർന്ന് സ്കൂളുകൾ അടഞ്ഞതോടെയാണ് മൊബൈൽ ഫോൺ റേഞ്ചിന്‍റെ അഭാവം ഈ മേഖലയെ ബുദ്ധിമുട്ടിലാക്കിയത്. പഞ്ചായത്ത് ഭരണസമിതിയുടെ നിരന്തര ഇടപെടലിന്‍റെ ​ ഭാഗമായി ഉപ്പുകുന്നിലും മൂലക്കാടും മൊബൈൽ ടവർ സ്ഥാപിക്കാൻ സ്വകാര്യ കമ്പനി തയാറായി. എന്നാൽ, ഇതിനായി കണ്ടെത്തിയ സ്ഥലം പട്ടയമില്ലാത്ത സ്വകാര്യ വ്യക്തിയുടെ കൈവശ ഭൂമി ആയിരുന്നു. ഇത് വനം വകുപ്പിന്‍റേതാണെന്ന വാദവുമായി അവർ വന്നതോടെ കലക്ടർ ഉൾ​പ്പെടെയുള്ളവരുടെ അടുക്കൽ നാട്ടുകാർ പരാതി നൽകി. പരാതി അന്വേഷിച്ച കലക്ടർ നാട്ടുകാർക്ക് അനുകൂലമായ നടപടി സ്വീകരിക്കുകയായിരുന്നു. ​​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.