കുടുംബശ്രീ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കമെന്ന്​

കട്ടപ്പന: വോട്ടർപട്ടിക യഥാസമയം പ്രസിദ്ധീകരിക്കാതെ കാഞ്ചിയാർ പഞ്ചായത്തിലെ കുടുംബശ്രീ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടത്തുന്നതായി യു.ഡി.എഫ് ആരോപിച്ചു. ശനിയാഴ്ച രാവിലെ 11ന്​ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച്​ പരിശോധിക്കാൻ അവസരം നൽകുമെന്നാണ് അറിയിച്ചിരുന്നത്. ഞായറാഴ്ച രാവിലെ കുടുംബശ്രീ ഓഫിസിൽ എത്തിയിട്ടും ആർക്കും ലിസ്റ്റ് കാണാനായില്ല. തിങ്കളാഴ്ച മുതൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്‌ വോട്ടർപട്ടിക പരിശോധിക്കാൻപോലും അവസരം നൽകാതിരുന്നത്. സുതാര്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് യു.ഡി.എഫ് അംഗങ്ങളായ ജോമോൻ തെക്കേൽ, ഷാജി വേലംപറമ്പിൽ, റോയ് എവറസ്റ്റ്​, സന്ധ്യ ജയൻ, ഷിജി മാളവ, ലിനു ജോസ് എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.