ബാറിന്‍റെ ലൈസൻസ്​ സസ്​പെൻഡ്​ ചെയ്തു

തൊടുപുഴ: നിബന്ധനകള്‍ ലംഘിച്ച്​ പ്രവർത്തിച്ചതിനെത്തുടർന്ന്​ തൊടുപുഴ ഗാന്ധി സ്‌ക്വയറിന് സമീപം പ്രവര്‍ത്തിക്കുന്ന സീസര്‍ പാലസ്​ . ഉപഭോക്താവിന് പ്രായപരിധി പാലിക്കാതെ മദ്യം വിറ്റതിനും സമയക്രമം പാലിക്കാത്തതിനുമാണ് നടപടി. കഴിഞ്ഞ മാസം തൊടുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ബാറില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനക്കിടെ 23 വയസ്സില്‍ താഴെയുള്ളയാള്‍ക്ക് മദ്യം വിറ്റതായി കണ്ടെത്തി. സംഭവത്തില്‍ കമീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഇദ്ദേഹം നടപടി സ്വീകരിക്കുകയുമായിരുന്നു. 15 ദിവസത്തിനകം വിശദീകരണം നൽകണമെന്നും മറുപടി തൃപ്തികരമല്ലെങ്കിൽ ലൈസൻസ്​ റദ്ദ്​ ചെയ്യുന്നതടക്കം നടപടി സ്വീകരിക്കുമെന്നും എക്​സൈസ്​ ഡെപ്യൂട്ടി കമീഷണർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.