തൊടുപുഴ: കോവിഡ് വൈറസിന്‍റെ ഒമിക്രോൺ വകഭേദം വേഗത്തില്‍ പടര്‍ന്നുപിടിക്കാവുന്ന സാഹചര്യം കണക്കിലെടുത്ത് ജില്ലയിൽ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി കലക്ടർ ഷീബ ജോര്‍ജ് ഉത്തരവിട്ടു. കോവിഡ് ക്ലസ്റ്ററുകള്‍ കണ്ടെത്തി അത്തരം സ്ഥലങ്ങളില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കോവിഡുമായി ബന്ധപ്പെട്ട ഡാറ്റാ കോവിഡ് ജാഗ്രത പോര്‍ട്ടലിലൂടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍ക്ക് ലഭ്യമാക്കുവാന്‍ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കും. സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലിചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം അതത് വകുപ്പ് മേധാവികള്‍ക്ക് അനുവദിക്കാം. ഒമ്പതാംക്ലാസ് വരെ കുട്ടികൾക്ക് ക്ലാസുകള്‍ 21 മുതല്‍ രണ്ടാഴ്ച്ചത്തേക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രം നടത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ ഉടന്‍തന്നെ അവിടം 15 ദിവസത്തേക്ക് അടച്ചിടണം. എല്ലാ സര്‍ക്കാര്‍, അർധസര്‍ക്കാര്‍, സഹകരണ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തുന്ന യോഗങ്ങളും പരിപാടികളും ചടങ്ങുകളും ഓണ്‍ലൈനായി മാത്രം നടത്തണം. മൂന്നുദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ല്‍ കൂടുതലുള്ള ജില്ലകളില്‍ എല്ലാത്തരം സാമൂഹിക രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയുടേതുപോലെ 50 പേരായി പരിമിതപ്പെടുത്തുന്നത് ജില്ലയിലും നടപ്പാക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ല്‍ കൂടുതല്‍ വന്നാല്‍ പൊതുപരിപാടികള്‍ നടത്താന്‍ അനുവദിക്കില്ല. എല്ലാ കടകളും ഓണ്‍ലൈന്‍ ബുക്കിങ്ങും വില്‍പനയും പ്രോത്സാഹിപ്പിക്കണം. മാളുകളില്‍ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയില്‍ 25 സ്‌ക്വയര്‍ ഫീറ്റില്‍ ഒരാളെന്ന നിലയില്‍ നിശ്ചയിക്കേണ്ടതും അതനുസരിച്ചുമാത്രം ആളുകളെ പ്രവേശിപ്പിക്കേണ്ടതാണ്. ജില്ലയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമേ ഈ നിയന്ത്രണങ്ങള്‍കൂടി ഇടുക്കി ജില്ലയില്‍ ഏര്‍പ്പെടുത്തിയതായി ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സൻ കൂടിയായ കലക്ടർ അറിയിച്ചു. പ്രതിഷേധ പ്രകടനം നടത്തി തൊടുപുഴ: ഇടുക്കി എൻജിനീയറിങ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്‍റെ കൊലപാതകികൾക്ക് കോൺഗ്രസ് പിന്തുണ നൽകുന്നുവെന്നാരോപിച്ച് സി.പി.എം നേതൃത്വത്തിൽ തൊടുപുഴയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു. സി.പി.എം മുനിസിപ്പൽ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി ഉദ്ഘാടനം ചെയ്തു. വിവിധ ലോക്കൽ കമ്മിറ്റികളിൽ ടി.ആർ. സോമൻ, എം.ആർ. സഹജൻ, എം. മാത്യു, വി.ബി. ദിലീപ് കുമാർ, കെ.എം. ബാബു, അജയ് ചെറിയാൻ തോമസ്, ആർ. പ്രശോഭ്, കെ.ആർ. ഷാജി, ടിജു തങ്കച്ചൻ, ടി.ബി. സുബൈർ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു. TDL CPM PRATHISHEDAM സി.പി.എം നേതൃത്വത്തിൽ തൊടുപുഴ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ക്ലബ് രൂപവത്കരണ ഉദ്ഘാടനം തൊടുപുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡ് ഇടുക്കി ജില്ല യുവജന കേന്ദ്രം ട്രാൻസ്ജൻഡേഴ്സ് ക്ലബ് രൂപവത്കരണ ഉദ്ഘാടനവും മുൻ ജില്ല കോഓഡിനേറ്റർ വി. സിജിമോന് യാത്രയയപ്പും നടത്തി. ജില്ല കോഓഡിനേറ്റർ രമേഷ് കൃഷ്ണൻ, ജില്ല ഓഫിസർ ശങ്കർ, വി.എസ്. ബിന്ദു, ട്രാൻസ്ജൻഡേഴ്സ് ക്ലബ് പ്രസിഡന്‍റ് ജ്യോത്സന രതീഷ് തുടങ്ങിയവർ പങ്കെടുത്തു. TDL YUVAGANA ജില്ല യുവജന കേന്ദ്രം ട്രാൻസ്ജൻഡേഴ്സ് ക്ലബ് രൂപവത്കരണ ഉദ്ഘാടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.