നാല്​ കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

കുമളി: കേരളത്തിലേക്ക് കടത്താൻ കൊണ്ടുവരുകയായിരുന്ന നാലു കിലോ കഞ്ചാവ് തമിഴ്നാട് പൊലീസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. തേനി ജില്ലയിലെ രായപ്പൻപെട്ടിയിലാണ് സംഭവം. ബൈക്കിൽ കഞ്ചാവുമായി കുമളിക്ക് വരുകയായിരുന്ന നാരായണതേവൻപെട്ടി സ്വദേശികളായ ആനന്ദൻ (28), ചിന്ന രാജ (26) എന്നിവരാണ് പിടിയിലായത്. ഇവർ ബൈക്കിൽ ഒളിപ്പിച്ചിരുന്ന നാല് കിലോ കഞ്ചാവ് എസ്.ഐ രാമലിംഗത്തിന്‍റെ നേതൃത്വത്തിൽ പിടിച്ചെടുത്തു. പ്രതികളെ ഉത്തമപാളയം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. .......... Cap: തേനിയിൽ കഞ്ചാവുമായി പിടിയിലായവർ ...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.