കഞ്ചാവുമായി യുവാവ്​ പിടിയിൽ

നെടുങ്കണ്ടം: പുളിയന്മല ഭാഗത്ത് എക്​സൈസ് സംഘം നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി യുവാവ് പിടിയിലായി. പുളിയന്മല അമ്പലമേട് കാരക്കാട്ട് പ്രിന്‍സ് വര്‍ഗീസിനെയാണ്​(36) അറസ്റ്റ്​ ചെയ്തത്. 25 ഗ്രാം കഞ്ചാവ് കണ്ടെത്തി. ഉടുമ്പഞ്ചോല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. സന്തോഷ് കുമാര്‍, പ്രിവന്‍റീവ് ഓഫിസര്‍ കെ.ആര്‍. ശശികുമാര്‍, ഗ്രേഡ് പ്രിവന്‍റീവ് ഓഫിസര്‍ കെ. ഷനോജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം. നൗഷാദ്​, എം.എസ്​ ​അരുണ്‍, അരുണ്‍ രാജ്, ജോജി, ഡ്രൈവര്‍ ഷിബു ജോസഫ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.