റോഡ്​ സംരക്ഷണഭിത്തി നിര്‍മാണം നീളുന്നു

അടിമാലി: 2018ലെ പ്രളയത്തില്‍ തകര്‍ന്ന അടിമാലി-കുമളി ദേശീയപാതയുടെ ഭാഗമായ പനംകുട്ടി പവര്‍ഹൗസിന് മുന്നിലെ റോഡിന്‍റെ സംരക്ഷണഭിത്തി നിര്‍മാണത്തിന് ഇനിയും നടപടിയില്ല. നിലവില്‍ ഒരു വാഹനത്തിന് കടന്നുപോകാനുള്ള വിസ്താരമേ ഇവിടെ പാതക്കുള്ളൂ. മൂന്ന് വര്‍ഷമായി ബലക്ഷയം സംഭവിച്ച ഈ ഭാഗത്തുകൂടിയാണ് വാഹനഗതാഗതം. സംരക്ഷണഭിത്തി തീര്‍ത്ത് അപകട ഭീഷണി ഒഴിവാക്കണമെന്നാണ് ആവശ്യം. നേരിയ വളവോടുകൂടിയ ഭാഗത്താണ് പാതക്ക് വീതി നഷ്ടപ്പെട്ടിട്ടുള്ളത്. വിസ്താരക്കുറവ് അറിയാതെ ഇതുവഴിയെത്തുന്ന വാഹനയാത്രികര്‍ പലപ്പോഴും തലനാരിഴക്കാണ് അപകടത്തില്‍നിന്ന്​ രക്ഷപ്പെടുന്നത്. idl adi 2 road ചിത്രം: ദേശീയപാതയിൽ പനംകുട്ടി പവർഹൗസിന്​ മുന്നിൽ നിര്‍മാണം നടത്തേണ്ട ഭാഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.