നിർമാണത്തിന്​ റോഡുകൾ അടച്ചു; ഇക്കാ നഗർ ഒറ്റപ്പെട്ടു

മൂന്നാർ: നിർമാണപ്രവർത്തനങ്ങൾക്ക്​ റോഡുകൾ അടച്ചതോടെ ഒറ്റപ്പെട്ട് ഇക്കാ നഗർ. രണ്ട് റോഡും ഒരുമിച്ച് അടച്ചതോടെയാണ് ജനനിബിഡ മേഖലയിലേക്ക് എത്തപ്പെടാനാകാതെ ജനം വലയുന്നത്. നൂറുകണക്കിന് കുടുംബങ്ങളും നിരവധി സർക്കാർ സ്ഥാപനങ്ങളുള്ള പ്രദേശമാണ് ഇക്കാ നഗർ. എൻജിനീയറിങ്​ കോളജ്, വൈദ്യുതി ബോർഡ്​ ഓഫിസ്, പൊലീസ് ട്രെയിനിങ് ക്യാമ്പ് എന്നിങ്ങനെ നിരവധി പൊതുസ്ഥാപനങ്ങൾ ഇവിടെയുണ്ട്. പൊതുമരാമത്ത് വകുപ്പ് ഓഫിസിലേക്ക് പോകുന്ന വഴി നേരത്തേ തകർന്നിരുന്നു. പിന്നെയുള്ള റോഡ് 2018 ലെ പ്രളയത്തിൽ തകർന്നതോടെ തൊട്ടടുത്ത വർഷം 15 ലക്ഷം രൂപ മുടക്കി നിർമിച്ചെങ്കിലും വീണ്ടും തകർന്നു. പിന്നീട് 25 ലക്ഷം രൂപ വകയിരുത്തി വീണ്ടും പണി ആരംഭിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ ഇക്കാ നഗറിലേക്ക് പോകാൻ വഴിയില്ലാതെ നാട്ടുകാർ വലയുകയാണ്. നിർമാണപ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.