കട്ടപ്പന: ഏലക്ക വിലയിടിവിൽ പ്രതിഷേധിച്ച് ഇടുക്കി-വയനാട് ഏലം കർഷക കൂട്ടായ്മ നേതൃത്വത്തിൽ പുറ്റടി സ്പൈസസ് പാർക്കിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. പുറ്റടി ഫെഡറൽ ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ച കർഷക മാർച്ചിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിന് ഏലം കർഷകർ അണിനിരന്നു. മാർച്ച് സ്പൈസസ് പാർക്കിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന സമരം കർഷക ഫോറം കൺവീനർ ജയിംസ് പ്ലാത്തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഏലത്തിന് തറവില പ്രഖ്യാപിക്കുക, കള്ളക്കളികൾ അവസാനിപ്പിച്ച് ലേലനടപടികൾ സുതാര്യമാക്കുക, ലേലത്തിനുവെക്കുന്ന എലക്കയുടെ ഗുണനിലവാരം കച്ചവടക്കാർക്ക് വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ ലേല സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുക, ഏലം കർഷകരുടെ ബാങ്ക് വായ്പകളുടെ പലിശ മൂന്ന് വർഷത്തേക്ക് ഒഴിവാക്കുക, ജപ്തി നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഉൽപാദന ചെലവിന് ആനുപാതികമായി 3000 രൂപ എങ്കിലും തറവില നിശ്ചയിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. വിൻസ് ജോസഫ്, പി. ഋഷി, സുധീഷ് മാത്യു, യു.എൻ. പ്രസാദ്, ബിനോയി ചാക്കോ, ബാബൻസ് അണക്കര തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ. ഏലം കർഷകർ പുറ്റടി സ്പൈസസ് പാർക്കിന് മുന്നിൽ നടത്തിയ പ്രതിഷേധം കർഷക ഫോറം കൺവീനർ ജയിംസ് പ്ലാത്തോട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.