വിളവെടുപ്പ്​ തുടങ്ങി; കുരുമുളകിനും വിലയിടിയുന്നു

അടിമാലി: ഹൈറേഞ്ചില്‍ കുരുമുളക് വിളവെടുപ്പ് തുടങ്ങിയതോടെ വിലയും ഇടിയുന്നു. രണ്ടാഴ്ചക്കിടെ കിലോക്ക്​ 20 രൂപയാണ് കുറഞ്ഞത്. വരും ദിവസങ്ങളിലും വില ഇടിയുമെന്ന സൂചനയാണ് വ്യാപാരികള്‍ നല്‍കുന്നത്. രണ്ടാഴ്ച മുമ്പ്​ 520 രൂപയുണ്ടായിരുന്ന കുരുമുളക് വ്യാഴാഴ്ച 500 രൂപക്കാണ് വില്‍പന നടന്നത്. ഏലം വിലയിടിവ് ആശങ്ക സൃഷ്ടിക്കുന്നതിനിടെയാണ് കുരുമുളകിനും വില ഇടിയുന്നത്. ഏലത്തിന് 700 രൂപയാണ് ഇപ്പോഴത്തെ ശരാശരി വില. ഏലത്തിന്‍റെ ഉൽപാദനം ക്രമാതീതമായി വര്‍ധിച്ചതാണ് വിലയിടിയാന്‍ കാരണമെന്ന് പറയുമ്പോൾ കുരുമുളക് അഞ്ചു​ വര്‍ഷം മുമ്പ്​ ഉൽപാദിപ്പിച്ചതിന്‍റെ പത്തിലൊന്ന്​ മാത്രമാണ് ഇപ്പോള്‍ ഉൽപാദനമുള്ളത്​. ഹൈറേഞ്ചില്‍ കുരുമുളക് മൂപ്പെത്തി വിളവെടുപ്പിന് പാകമായി വരുകയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് കുരുമുളകിന് വിപണിയില്‍ വില വര്‍ധനയുള്ളതിനാല്‍ കര്‍ഷകർ ഇത്തവണ പ്രതീക്ഷയോടെയായിരുന്നു വിളവെടുപ്പ് കാലത്തെ നോക്കി കണ്ടിരുന്നത്. വിളവെടുപ്പ് സജീവമാകുന്നതോടെ വിപണിയില്‍ കുരുമുളകിന് വീണ്ടും വിലയിടിവുണ്ടാകുമോയെന്ന ആശങ്ക കര്‍ഷകര്‍ക്ക്. കാലങ്ങളായി തുടരുന്ന വിലയിടിവും രോഗബാധയുമാണ് ഉൽപാദനക്കുറവിന് ഇടവരുത്തിയത്. രോഗബാധ മൂലം കര്‍ഷകര്‍ പലരും കുരുമുളക് കൃഷിയില്‍നിന്ന്​ പിന്‍മാറിയിരുന്നു. ഉൽപാദനക്കുറവെങ്കിലും ഉയര്‍ന്ന വിലയുണ്ടെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാമെന്ന പ്രതീക്ഷയിലിരിക്കെ നിലവിലുള്ള വിലയില്‍ കുറവ് സംഭവിക്കുന്നത് കുരുമുളക് കര്‍ഷകര്‍ക്ക് തിരിച്ചടി സമ്മാനിക്കുകയാണ്. idl adi 1 peppar ചിത്രം..വിളവെടുപ്പിന് പാകമായി വരുന്ന കുരുമുളക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.