രാജേന്ദ്രൻ സമീപിച്ചിട്ടില്ല -കെ.കെ. ശിവരാമൻ

തൊടുപുഴ: മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ സി.പി.ഐയിലേക്ക്​ വരുന്നത്​ സംബന്ധിച്ച്​ ഇതുവരെ പാർട്ടിയെ സമീപിച്ചിട്ടില്ലെന്ന്​ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ. രാജേന്ദ്രൻ സി.പി.എമ്മിൽനിന്ന് പുറത്തുവന്നാലേ ചർച്ചക്ക്​സാധ്യതയുള്ളൂ. എന്നാൽ, രാജേന്ദ്രനെതിരെ സി.പി.എം ഇതുവരെ എന്തെങ്കിലും നടപടിയെടുത്തതായി അറിവില്ല. വട്ടവടയിൽനിന്നടക്കം സി.പി.എമ്മിൽനിന്ന്​ നിരവധിപേർ സി.പി.ഐയിലേക്ക് വന്നിട്ടുണ്ട്. സി.പി.എം ജില്ല സമ്മേളനത്തിലും പ്രവർത്തന റിപ്പോർട്ടിലും സി.പി.ഐക്ക്​ വിമർശനമുണ്ടായെന്ന് വാർത്തകളിലൂടെയാണ്​ അറിഞ്ഞത്. ചിന്നക്കനാൽ പഞ്ചായത്തിലെ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.